പുതുവർഷത്തിൽ വാഹനങ്ങൾക്ക് വില കൂടുമെന്ന് ഒട്ടുമിക്ക കമ്പനികളും അറിയിച്ചിരുന്നു. ഇപ്പോഴിതാ തങ്ങളുടെ എല്ലാ മോഡലുകളുടേയും വില പരിഷ്ക്കരിച്ചിരിക്കുകയാണ് സിട്രൺ. ഇൻപുട്ട് ചെലവുകളിലെ ഉയർച്ചയും പണപ്പെരുപ്പവുമാണ് വില വർദ്ധനവിനു പിന്നിൽ.
വിപണിയിൽ ഇറങ്ങിയപ്പോൾ 7.99 ലക്ഷം രൂപ മുതൽ 13.83 ലക്ഷം രൂപ വരെയായിരുന്നു സിട്രൺ ബസാൾട്ടിന്റെ എക്സ്ഷോറൂം വില. എന്നാൽ വില കൂടിയതോടെ ഇനി ഈ വിലക്ക് സ്വന്തമാക്കാൻ കഴിയില്ല. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 17,000 രൂപ മുതൽ 28,000 രൂപ വരെ വർധനവാണ് ബസാൾട്ടിന് വന്നിരിക്കുന്നത്.
also read: പുത്തൻ എഥർ എനർജി വിപണിയിലേക്ക്
1.2 ടർബോ പെട്രോൾ മാനുവൽ പ്ലസിനും 1.2 ടർബോ-പെട്രോൾ ഓട്ടോമാറ്റിക് പ്ലസ് വേരിയന്റുകൾക്കും 28,000 രൂപയാണ് ഇനി മുതൽ അധികം മുടക്കേണ്ടി വരിക. എൻട്രി ലെവൽ 1.2 പെട്രോൾ യൂ മാനുവൽ വേരിയന്റ് 26,000 രൂപയാണ് കൂട്ടിയത്. അതേസമയം സിട്രൺ ബസാൾട്ടിന്റെ 1.2 ടർബോ പെട്രോൾ മാനുവൽ മാക്‌സിന്റെയും 1.2 ടർബോ പെട്രോൾ മാനുവൽ മാക്‌സ് ഡ്യുവൽ-ടോൺ മോഡലുകൾക്ക് 21,000 രൂപയും നൽകണം . കൂപ്പെ എസ്‌യുവിയുടെ 1.2 ടർബോ പെട്രോൾ ഓട്ടോമാറ്റിക് മാക്‌സ്, 1.2 ടർബോ പെട്രോൾ ഓട്ടോമാറ്റിക് മാക്‌സ് ഡ്യുവൽ-ടോൺ വകഭേദങ്ങൾക്ക് 17,000 രൂപയാണ് വർധിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here