പഞ്ച് ഇവിയെ നേരിടാന്‍ ഫ്രഞ്ച് കമ്പനിയുടെ കിടിലന്‍ മോഡല്‍ എത്തുന്നു

കഴിഞ്ഞ ദിവസമാണ് ടാറ്റ മോട്ടോഴ്സ് പഞ്ച് ഇവി അവതരിപ്പിച്ചത്. വിപണിയില്‍ മികച്ച പ്രതികരണം ലഭിച്ച സിട്രോണ്‍ eC3 യുടെ നേരിട്ടുള്ള എതിരാളിയാണ് പഞ്ച് ഇവി. ഇതോടെ സിട്രോണ്‍ ഇവിയുടെ വില്‍പ്പന മെച്ചപ്പെടുത്തുന്നതിനായി, സിട്രോണ്‍ eC3 ഇലക്ട്രിക് ലൈനപ്പിലേക്ക് ഒരു പുതിയ ടോപ്പ്-സ്‌പെക് വേരിയന്റ് ചേര്‍ത്തിരിക്കുകയാണ്. പുതിയ സിട്രോണ്‍ eC3 ഷൈന്‍ വേരിയന്റിന് 13.20 ലക്ഷം മുതല്‍ 13.50 ലക്ഷം വരെയാണ് വില.

ALSO READ ;ആനയെ കയറ്റി പോകുകയായിരുന്ന ലോറിയിടിച്ചു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

സിട്രോണ്‍ eC3 അടിസ്ഥാനപരമായി C3 ഹാച്ച്ബാക്കിന്റെ മുഴുവന്‍-ഇലക്ട്രിക് പതിപ്പാണ്. വിലയുടെ കാര്യത്തില്‍, ടാറ്റ ടിയാഗോ ഇവിക്കും പഞ്ച് ഇവിക്കും ഇടയിലാണ് eC3 സ്ഥാനം പിടിച്ചിരിക്കുന്നത്. ടോപ്പ്-സ്‌പെക്ക് സിട്രോണ്‍ eC3 ഷൈന്‍ ഒന്നിലധികം സവിശേഷതകളോടെയാണ് വരുന്നത്. ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന പുറത്തെ റിയര്‍ വ്യൂ മിററുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകള്‍, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളിലാണ് ec3 ഷൈനിന് നല്‍കിയിരിക്കുന്നത്.

ALSO READ ; “ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പത്മ അവാർഡുകളിൽ പരിഗണിക്കുമ്പോൾ ആദ്യ പേരുകാരൻ മമ്മൂട്ടിയെന്നതിൽ തർക്കമില്ല”: പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ബാറ്ററി പാക്കിന് 7 വര്‍ഷം അല്ലെങ്കില്‍ 1.40 ലക്ഷം കിലോമീറ്റര്‍ വാറന്റി സിട്രോണ്‍ വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് മോട്ടോറിന് അഞ്ച് വര്‍ഷം/ ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റിയും ഇലക്ട്രിക് ഹാച്ച്ബാക്കിന് മൂന്ന് വര്‍ഷം/ 1.25 ലക്ഷം കിലോമീറ്റര്‍ വാറന്റിയും വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് വിപുലീകൃത വാറന്റി ഓപ്ഷനുകളും തിരഞ്ഞെടുക്കാവുന്നതാണ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News