ധോണിയുടെ പേരില്‍ കാർ; വിപണി കീഴടക്കാൻ സിട്രൺ

ബ്രാന്‍ഡ് അംബാസഡറായി ക്രിക്കറ്റ് താരം ധോണിയെ സിട്രണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ സിട്രണ്‍ C3 എയര്‍ക്രോസിന്റെ ഒരു സ്‌പെഷ്യല്‍ എഡിഷന്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇതിനു സിട്രണ്‍ C3 എയര്‍ക്രോസ് ധോണി എഡിഷന്‍ എന്നാണ് കമ്പനി നൽകിയിരിക്കുന്ന പേര്.

ഈ പ്രത്യേക പതിപ്പിന് റിയര്‍ ഡോര്‍ പാനലുകളിലെ പുതിയ സ്ട്രിപ്പ്ഡ് ഡിസൈന്‍ ‘7’ ഡീക്കലുകളും മുന്‍ ഡോറുകളിലെ ‘ധോണി എഡിഷന്‍’ ഗ്രാഫിക്‌സുമാണ് പ്രധാന സവിശേഷത. ഇല്യമേിനേറ്റഡ് ഡോര്‍ സില്‍സ്, തീം കുഷ്യന്‍, സീറ്റ് ബെല്‍റ്റ് കുഷ്യന്‍, ഫ്രണ്ട് ഡാഷ് ക്യാമറ എന്നിവയും ഈ പ്രത്യേക പതിപ്പില്‍ കാണും. 109 bhp പവറും 205 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും സിട്രണ്‍ C3എയര്‍ക്രോസ് ധോണി എഡിഷന്‍

ALSO READ: വിശ്വാസികളെ യു.പി പോലീസിൻ്റെ വെടിയുണ്ടകൾക്ക് മുന്നിലേക്ക് എറിഞ്ഞ് കൊടുക്കാതെ നോക്കാം; യോഗിയുടെ ബലിപെരുന്നാൾ നിയന്ത്രങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കെ ടി ജലീൽ എം എൽ എ

കൂടാതെ C3 എയര്‍ക്രോസ് ധോണി എഡിഷന്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് എംഎസ് ധോണിയുമായി ബന്ധപ്പെട്ടുള്ള മെര്‍ച്ചന്‍ റൈസുകള്‍ സമ്മാനമായി നേടാനുള്ള അവസരവും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration