200 സെയിൽസ് ആൻഡ് സർവീസ് ടച്ച് പോയിൻ്റുകൾ; പരിഷ്ക്കാരങ്ങളുമായി സിട്രോൺ

2024 വർഷാവസാനത്തോടെ വിൽപനയിൽ മുന്നിലെത്താൻ ലക്ഷ്യവുമായി സിട്രൺ. 200 സെയിൽസ് ആൻഡ് സർവീസ് ടച്ച് പോയിൻ്റുകൾ സ്ഥാപിക്കുന്ന ഒരു നെറ്റ്‌വർക്ക് എക്സ്പാൻഷൻ പ്രോഗ്രാം ആണ് സിട്രൺ പ്ലാൻ ചെയ്യുന്നത്.ഇതിലൂടെ സിട്രൺ രാജ്യത്തുടനീളമുള്ള 140-ലധികം പ്രദേശങ്ങളിലേക്ക് അതിൻ്റെ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.

ALSO READ: ദേവികുളം എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനില്‍ മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ഈ വർഷം ജൂലൈയിൽ അതിൻ്റെ മിക്ക കാറുകളും അപ്ഡേറ്റ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രണ്ട് മാസ് സെഗ്‌മെന്റ് കാറുകള്‍ വിപണിയില്‍ കമ്പനി എത്തിയ്ക്കും.ബ്രാന്‍ഡിന്റെ സി-ക്യൂബ്ഡ് പ്രോഗ്രാമിന് കീഴില്‍ C3 ഹാച്ച്ബാക്ക്, C3 എയര്‍ക്രോസ് എന്നിവയാണത്.മികച്ച ഫീച്ചറുകളുമായി സിട്രണ്‍ C3, eC3, C3 എയര്‍ക്രോസ് മോഡലുകള്‍ അപ്ഗ്രേഡ് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാഹനങ്ങള്‍ അപ്ഡേറ്റ് ചെയ്യുമെങ്കിലും കമ്പനി വില കൂട്ടില്ല എന്നാണ് റിപ്പോർട്ട്.
2024 ന്റെ രണ്ടാമത്തെ പകുതി മുതല്‍ സിട്രണ്‍ കാറുകളില്‍ 6 എയര്‍ബാഗുകളും മറ്റ് ഫീച്ചറുകളും സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുമെന്ന് നേരെ പ്രഖ്യാപിച്ചിരുന്നു.

ALSO READ: കുടുംബവഴക്കിനിടെ സംഘർഷം, ഗൃഹനാഥൻ കൊല്ലപ്പെട്ടു; മൂന്ന് മക്കൾ കസ്റ്റഡിയിൽ
ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി, ഫ്രണ്ട് സെന്റര്‍ ആംറെസ്റ്റ്, കപ്പ് ഹോള്‍ഡറുകളുള്ള റിയര്‍ ആംറെസ്റ്റ്, കസ്റ്റമൈസ് ചെയ്യാവുന്ന ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയിലും പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കാംസെല്‍റ്റോസ്, ഗ്രാന്‍ഡ് വിറ്റാര, ക്രെറ്റ, ഹൈറൈഡര്‍, എലിവേറ്റ്, കുഷാഖ്, ടൈഗൂണ്‍ എന്നീവായന സിട്രണ്‍ C3 എയര്‍ക്രോസിന്റെ എതിരാളികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News