നാട് വൃത്തിയാക്കാന്‍ സിഐടിയു, നടപടി മാതൃകാപരമെന്ന് മന്ത്രി എം ബി. രാജേഷ്

നാട് വൃത്തിയാക്കാന്‍ രംഗത്തിറങ്ങി സിഐടിയു പ്രവര്‍ത്തകര്‍. സംസ്ഥാനതല ഉദ്ഘാടനം തിരുവവന്തപുരം പാളയം മാര്‍ക്കറ്റില്‍ നടന്നു. സിഐടിയു നടപടി മാതൃകാപരമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. എളമരം കരീം, മന്ത്രി വി.ശിവന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

മാലിന്യമുക്ത കേരളത്തിനായി സംസ്ഥാന സര്‍ക്കാരിനൊപ്പം കൈകോക്കുകയാണ് സിഐടിയു തൊഴിലാളികള്‍. 1500 കേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികള്‍ പങ്കാളികളായി. സംസ്ഥാനതല ഉദ്ഘാടനം തിരുവവന്തപുരം പാളയം മാര്‍ക്കറ്റില്‍ നടന്നു.

500 തൊഴിലാളികളാണ് പാളയം മാര്‍ക്കറ്റില്‍ മാത്രം ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. സി.ജയന്‍ ബാബു, ആര്‍.രാമു, പുഷ്പലത തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News