മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ബിജെപി സർക്കാരിനെതിരെ പോരാടുകയാണ് ലക്ഷ്യമെന്ന് സിഐടിയു സംസ്ഥാന അധ്യക്ഷൻ

മഹാരാഷ്ട്രയിൽ ബിജെപി നയിക്കുന്ന അഴിമതി സർക്കാരിനെ താഴെയിറക്കുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് സി ഐ ടി യു മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷൻ ഡോ ഡി എൽ കരാഡ് വ്യക്തമാക്കി. പുറം വാതിലിലൂടെ അധികാരത്തിലെത്തിയവരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും കരാഡ് വിമർശിച്ചു.

Also read:‘ഇടതു പാർട്ടികൾക്ക് അർഹമായ സീറ്റുകൾ വേണം’: അശോക് ധാവ്ലെ

മഹാരാഷ്ട്രയിലെ വൻകിട പദ്ധതികൾ ഗുജറാത്തിലേക്ക് തട്ടിക്കൊണ്ടു പോകുന്നതിന് മൗനാനുവാദം നൽകുകയാണ് സർക്കാർ ചെയ്യുന്നതെന്നും കരാഡ് കുറ്റപ്പെടുത്തി. മഹാരാഷ്ട്ര കടക്കെണിയിലാണെന്നും വികസനങ്ങളുടെ പേരിൽ നടന്ന സമീപകാല പ്രഖ്യാപനങ്ങളെല്ലാം പത്രസമ്മേളനത്തിൽ മാത്രം ഒതുങ്ങുന്നതാണെന്നും ഡോ കരാഡ് ചൂണ്ടിക്കാട്ടി.

Also read:ലോകകിരീടം മാത്രമല്ല, കിവികൾക്ക് കോടിക്കിലുക്കവും; ന്യൂസിലാൻഡ് വനിതകൾക്ക് ലഭിച്ചത് കോടികൾ

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി കോടികൾ ചിലവഴിക്കുന്നത് സർക്കാർ ഖജനാവിൽ നിന്നാണെന്നും സി ഐ ടി യു ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ ഡോ കരാഡ് ആരോപിച്ചു. അഴിമതി സർക്കാരിനെതിരെ പോരാടുവാനുള്ള ശക്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മഹാവികാസ് അഘാഡി സഖ്യത്തോടൊപ്പം ചേരുന്നതെന്നും ഡോ കരാഡ് പറഞ്ഞു. അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെങ്കിൽ 12 സീറ്റുകളിലും സി പി ഐ എം ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഡോ കരാഡ് വ്യക്തമാക്കി. ഇടതുപക്ഷ പാർട്ടികൾക്ക് മൊത്തം 20 സീറ്റുകൾ വേണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News