മേപ്പാടിയില്‍ സിറ്റി കമ്മ്യൂണിക്കേഷന്‍ സി എസ് സി സെന്റര്‍ കുത്തി തുറന്ന് മോഷണം

വയനാട് മേപ്പാടി സിറ്റി കമ്മ്യൂണിക്കേഷന്‍ പൊതുജന സേവന കേന്ദ്രം (സി എസ് സി സെന്റര്‍) കുത്തി തുറന്ന് പണവും കമ്പ്യൂട്ടര്‍ സാമഗ്രികളും കവര്‍ച്ച നടത്തിയ ആള്‍ പിടിയില്‍. മലപ്പുറം കൊടക്കല്‍ സ്വദേശിയായ പറമ്പില്‍ സാജിത്ത് എന്ന താജുദ്ദീന്‍ ആണ് പിടിയിലായത്. കൃത്യം നടത്തി പ്രതി മൂന്നുമാസത്തോളമായി കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒളിവില്‍ താമസിച്ചു വരികയായിരുന്നു.

Also ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടിയ മേഖലയിലെ ജനങ്ങളെ മാറ്റിപാര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം

കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും റെയില്‍വേ പൊലീസിലും മോഷണം, കഞ്ചാവ് വില്‍പ്പന തുടങ്ങിയ വിവിധ കേസുകളില്‍ പ്രതിയാണ്. ഇന്നലെ രാത്രി പട്ടാമ്പിയില്‍ വച്ചാണ് മേപ്പാടി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News