“ഡ്രോൺ സെർച്ച് നിർണായകമായി, ഉച്ചമുതൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന ആരംഭിച്ചിരുന്നു”; അന്വേഷണരീതി വിവരിച്ച് സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു

തിരുവനന്തപുരം പേട്ടയിൽ രണ്ടുവയസുകാരിയെ കാണാതായ സംഭവത്തിൽ അന്വേഷണ രീതി വിവരിച്ച് സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. സിസിടിവി സെർച്ചിങ് ടീമും, ഫിസിക്കൽ സെർച്ചിങ് ടീമും, സിഡിആർ അനാലിസിസ് ടീമും ചേർന്നാണ് പരിശോധന നടത്തിയത്. കൂടാതെ കുട്ടിയുടെ കുടുംബത്തോട് കാര്യങ്ങൾ ചോദിച്ച മനസിലാക്കുന്നതിനും ഒരു ടീമുണ്ടായിരുന്നു. എങ്കിലും എന്തെങ്കിലുമൊരു തെളിവ് ലഭിക്കുന്നത് ദുഷ്കരമായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു.

Also Read; കേരളാ പൊലീസിന്റെ സമയോചിതമായ ഇടപെടൽ; 19 മണിക്കൂറിൽ കാണാതായ കുട്ടിയെ കണ്ടെത്തി

റെയിൽവേ ട്രാക്കിന്റെ വശങ്ങളിലും എയർപോർട്ട് ഭാഗങ്ങളിലും നന്നായി പുല്ലു വളർന്ന് നിൽക്കുകയായിരുന്നു. അങ്ങനെയാണ് ഡ്രോൺ ഉപയോഗിക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്. ഉച്ച മുതൽ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ ആരംഭിച്ചു. ആ തെരച്ചിലിലാണ് ഒരു ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. കുട്ടി മലർന്ന് കിടക്കുകയായിരുന്നുവെന്നും സിഎച്ച് നാഗരാജു മാധ്യമങ്ങളോട് വിവരിച്ചു. പ്രാഥമിക പരിശോധനയിൽ കുട്ടി പൂർണ ആരോഗ്യവതിയാണെന്ന് കണ്ടെത്തി. കൂടുതൽ വിദഗ്ധ പരിശോധനകൾക്കായി എസ്ഐടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

Also Read; ‘തിരുവനന്തപുരത്ത് കണ്ടെത്തിയ രണ്ട് വയസുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും’: മന്ത്രി വീണാ ജോര്‍ജ്

കാണാതായ സ്ഥലത്തുനിന്നും ഒരു കിലോമീറ്ററോളം ദൂരെയാണ് കുട്ടിയെ കണ്ടെത്തിയ ഓടയുള്ളത്. അതുകൊണ്ടുതന്നെ കുട്ടി തനിയെ നടന്ന് വന്നുവെന്നും പറയാൻ കഴിയില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും ഇപ്പോൾ പരിശോധന നടത്തുന്നുണ്ട്. കുട്ടി എങ്ങനെ അവിടെ എത്തിയെന്ന് കണ്ടുപിടിക്കേണ്ടതുണ്ട്, സിഎച്ച് നാഗരാജു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News