‘കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കി മോഷണ മുതൽ സൂക്ഷിച്ചു’, 115 കോൾ രേഖകളും നൂറോളം സിസിടിവി ദ്യശ്യങ്ങളും ശേഖരിച്ച് അന്വേഷണം

valapattanam

കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച നടത്തിയത് അയൽവാസി. പ്രതിയായ ലിജീഷിനെ പൊലീസ് പിടികൂടിയത് സമർത്ഥമായ നീക്കത്തിലൂടെ. പ്രതിയുടെ വീട്ടിലെ കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കി സൂക്ഷിച്ച പണവും സ്വർണ്ണവും പൊലീസ് കണ്ടെടുത്തു.
also read: ‘കള്ളൻ തൊട്ടടുത്ത് തന്നെ’; ഒരു കോടി രൂപയും 300 പവനും കവർന്ന കേസിൽ പ്രതി കസ്റ്റഡിയിൽ

അവ്യക്തമായ ഒരു സിസിടിവി ദൃശ്യം മാത്രമായിരുന്നു അന്വേഷണത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ പോലീസിന് ലഭിച്ച ഏക തുമ്പ്.ഇതിൽ നിന്നും പ്രതി ഒരു കഷണ്ടിയുള്ളയാളാണെന്ന് കണ്ടെത്തി. അത് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് അയൽവാസിയായ ലിജീഷിലേക്ക് എത്തിയത്. മോഷണം നടന്ന സ്ഥലത്ത് നിന്നും ലഭിച്ച വിരലടയാളവും പ്രതിയുടെ വിരലടയാളവും ഒത്തുനോക്കിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്തു.

തുടക്കത്തിൽ കുറ്റം നിഷേധിച്ചെങ്കിലും മണിക്കൂറുകൾ നീണ്ട പഴുതച്ച ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷം രൂപയും 267 പവൻ സ്വർണ്ണവും പ്രതിയുടെ വീട്ടിൽ കണ്ടെടുത്തതായി സിറ്റി പൊലീസ് കമീഷണർ അജിത് കുമാർ പറഞ്ഞു.

ഒരു വർഷം മുൻപ് കണ്ണൂർ കീച്ചേരിയിൽ നിന്ന് പതിനൊന്നര പവൻ കവർന്നതും ഇയാളാണെന്ന് കണ്ടെത്തി. വെൽഡിങ് ജോലിക്കാരനായ പ്രതിക്ക് വീടിൻ്റെ ഗ്രിൽ തകർക്കാനും ലോക്കൽ തുറക്കാനുമുള്ള വൈദഗ്ദ്യമുണ്ടായിരുന്നു. മോഷണ മുതൽ ചാക്കിലാക്കിയാണ് വീട്ടിലെത്തിച്ച് കട്ടിലിനടിയിലെ പ്രത്യേക അറയിൽ സൂക്ഷിച്ചത്.



whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News