55,000ത്തിലധികം ക്യാമറകളാൽ ചുറ്റപ്പെട്ട ഒരു ന​ഗരം, ഇതാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ന​ഗരങ്ങളിലൊന്ന്

Hong kong

55,000 പൊതു സിസിടിവി ക്യാമറകളുള്ള ന​ഗരമാണ് ഹോങ്കോങ്. സുരക്ഷകൂട്ടാൻ വേണ്ടി ഇനി 2000 കാമറകൾ കൂടി ന​ഗരത്തിൽ സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി സുരക്ഷാ മേധാവി ക്രിസ് ടാങ് അറിയിച്ചു. സിസിടിവി ക്യാമറകളുടെ സഹായത്തോടെ നഗരത്തെ മുഴുവൻ ഹോങ്കോങിലെ പോലീസിന്റെ നിരീക്ഷണത്തിന് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

Also Read: ഇസ്രയേലിനുള്ള ആയുധ വില്‍പ്പന നിരോധിക്കണമെന്ന് മാക്രോണ്‍; വില്‍പ്പനനിര്‍ത്തിവച്ച് ഫ്രാന്‍സ്

എന്നാൽ പദ്ധതി ജനങ്ങളുടെ സ്വകാര്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണെന്ന വിമർശനം വ്യാപകമായി ഉയരുന്നുണ്ട്. പുതുതായി സ്ഥാപിക്കുന്ന ക്യാമറകളിൽ മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയും സംശയാസ്പദമായവരെ തിരിച്ചറിയാൻ സഹായിക്കുന്ന എ ഐ ഉപകരണങ്ങളും സജ്ജീകരിക്കുന്നതും പൊലീസിന്റെ പരി​ഗണനയിലുണ്ടെന്നാണ് സുരക്ഷാ മേധാവി ക്രിസ് ടാങ് പറയുന്നത്. യുകെ പോലുള്ള രാജ്യങ്ങളിൽ ഇത്തരം സാങ്കേതിക വിദ്യകൾ നിലവിലുണ്ടെന്നും അദ്ദഹം ചൂണ്ടിക്കാട്ടി.

Also Read: അവസാനം ആ പസിലിന് ഉത്തരമായി; കണ്ടെത്താനായത് ലക്ഷക്കണക്കിന് പേര്‍ അന്വേഷിച്ച നിധി

കുറ്റകൃത്യങ്ങളെ തടയുക എന്നതിന്റെ മറവിൽ രാഷ്ട്രീയ അടിച്ചമർത്തലിന് പുതിയ ക്യാമറകൾ കാരണമായേക്കാം എന്ന് എസ്ഒഎഎസ് ചൈന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്റ്റീവ് സാങ് പദ്ധതിക്കെതിരായി മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News