വിമാനത്താവളങ്ങളില്‍ ഇനി വാര്‍ റൂമുകളും; 24 മണിക്കൂറും സിഐഎസ്എഫിന്റെ സുരക്ഷയും

വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്കായി വാര്‍ റൂമുകള്‍ സജ്ജീകരിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മെട്രോ നഗരങ്ങളായ മുംബൈ, ദില്ലി, ബംഗളുരു, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ വിമാനത്താവളങ്ങളിലാണ് യാത്രക്കാരുടെ പ്രതിസന്ധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനായി വാര്‍ റൂമുകള്‍ സ്ഥാപിക്കുക. ഇതുകൂടാതെ ഈ ആറിടങ്ങളിലും  24 മണിക്കൂറും സിഐഎസ്എഫിന്റെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. ദില്ലിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനയാത്രകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ഒരു യാത്രക്കാരന്‍ വിമാനം വൈകിയതില്‍ പ്രതിഷേധിച്ച് പൈലറ്റിനെ ആക്രമിച്ച സംഭവുമുണ്ടായി. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.

ALSO READ:  ഊന്നുവടി കൊണ്ട് കിടിലന്‍ ഡാന്‍സ്, അപ്പൂപ്പന്റെ വിഡിയോയ്ക്ക് കൈയ്യടിയുമായി സോഷ്യല്‍മീഡിയ

കഴിഞ്ഞദിവസം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. 3 മണിക്കൂറില്‍ കൂടുതല്‍ വൈകുമെന്ന് പ്രതീക്ഷിക്കുന്ന വിമാനങ്ങള്‍ മുന്‍കൂട്ടി റദ്ദാക്കാമെന്ന് നിര്‍ദേശത്തിലുണ്ട്. വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് കൃത്യമായ സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ എയര്‍ലൈനുകളും സിഎആറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കേണ്ടത് നിര്‍ബന്ധമാണ്.

ALSO READ: ‘മലയാളി വായനക്കാരുടെ മനസിൽ ഇടം നേടിയ എഴുത്തുകാരി’ കെ ബി ശ്രീദേവിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗോവിന്ദൻ മാസ്റ്റർ

അതിനിടെ ദില്ലി-ഗോവ ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിന് ആക്രമിച്ച സംഭവത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിരുന്നു. അനിയന്ത്രിതമായ പെരുമാറ്റ രീതികള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. നിലവിലുള്ള നിയമ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഇതിനെ ശക്തമായി കൈകാര്യം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News