വിമാനങ്ങളിൽ തുടർച്ചയായ ബോംബ് ഭീഷണി; വീണ്ടും യോഗം വിളിച്ച് വ്യോമയാന മന്ത്രാലയം

RAM MOHAN NAIDU

ഇന്ത്യൻ വിമാന കമ്പനികൾക്ക് തുടർച്ചയായി ബോംബ് ഭീഷണി ലഭിക്കുന്ന സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം.തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 10 ബോംബ് ഭീഷണികളാണ് വിമാനങ്ങൾക്ക് ലഭിച്ചത്. തുടർന്നാണ് വ്യോമയാന മന്ത്രാലയം ബുധനാഴ്ച ഉന്നതതല യോഗം വിളിച്ചത്.ബോംബ് ഭീഷണി സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു തിങ്കളാഴ്ച ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ, സിഐഎസ്എഫ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി  ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു യോഗം കൂടി വിളിച്ചിരിക്കുന്നത്.

ALSO READ; മണിപ്പൂര്‍ സംഘർഷം; ഫലം കാണാതെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സമാധാന ചര്‍ച്ച

തിങ്കളാഴ്ച മുംബൈയിൽ നിന്ന് സർവീസ് നടത്തുന്ന രണ്ട് അന്താരാഷ്‌ട്ര ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണിയുണ്ടായതിനെത്തുടർന്ന് സുരക്ഷാ പരിശോധന നടത്തിയാണ് ജിദ്ദയിലേക്കും മസ്‌കറ്റിലേക്കും വിമാനങ്ങൾ പുറപ്പെട്ടത്. കൂടാതെ, മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിലെ യാത്രക്കാരെ ഇറക്കി വിമാനം വിശദമായി പരിശോധിച്ചിരുന്നു.

ALSO READ; കാനഡയ്ക്ക് പിന്തുണയുമായി അമേരിക്ക

ചൊവ്വാഴ്ച ഡൽഹിയിൽ നിന്ന് ഷിക്കാഗോയിലേക്കുള്ള എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് കാനഡയിലേക്ക് തിരിച്ചുവിട്ടിരുന്നു. ബോംബ് ഭീഷണി റിപ്പോർട്ടിന് ശേഷം, എയർലൈൻ വിമാനത്തെയും യാത്രക്കാരെയും വീണ്ടും പരിശോധിച്ചു, യാത്രക്കാരെ സഹായിക്കാൻ എയർപോർട്ടിലെ ഏജൻസികളെ സജീവമാക്കി. ചൊവ്വാഴ്ച മധുരയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള മറ്റൊരു എയർ ഇന്ത്യ വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായി, രണ്ട് സിംഗപ്പൂർ സായുധ സേനാ ജെറ്റുകൾ ജനവാസ മേഖലകളിൽ നിന്ന് വിമാനത്തിന് അകമ്പടിയായി. സൗദി അറേബ്യയിൽ നിന്ന് ലഖ്‌നൗവിലേക്ക് പറന്നുയർന്ന ഇൻഡിഗോ വിമാനത്തിന് ചൊവ്വാഴ്ച ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് വിമാനം ജയ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News