കുവൈറ്റിലെ സായാഹ്ന ജോലി സമ്പ്രദായം; നിർദ്ദേശം നടപ്പാക്കാൻ സിവിൽ സർവീസ് ബ്യൂറോയെ ചുമതലപ്പെടുത്തി

KUWAIT

കുവൈറ്റിൽ സർക്കാർ ഏജൻസികളുടെ സായാഹ്ന ജോലി സമ്പ്രദായം സംബന്ധിച്ച നിർദ്ദേശം നടപ്പാക്കാൻ സിവിൽ സർവീസ് ബ്യൂറോയെ മന്ത്രിമാരുടെ കൗൺസിൽ ചുമതലപ്പെടുത്തി. സർക്കാർ ഏജൻസികളിലെ സായാഹ്ന ജോലി സമ്പ്രദായം സംബന്ധിച്ച് അടുത്തിടെ സിവിൽ സർവീസ് കൗൺസിൽ അംഗീകരിച്ച നിർദ്ദേശം മന്ത്രിസഭ അവലോകനം ചെയ്തു. ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്‍റെ അധ്യക്ഷതയിൽ നടന്ന പ്രതിവാര യോഗത്തിലാണ് ഇത് സംബന്ധത്തിച്ച തീരുമാനം എടുത്തത്.

ALSO READ; മസ്‌ജിദുകളിലെ ജയ് ശ്രീറാം വിളി: ഹൈക്കോടതി വിധി വർഗീയശക്തികൾക്ക് ബലം പകരുന്നതെന്ന് കേരള മുസ്‌ലിം ജമാഅത്ത്

പൊതുമേഖലയിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുവാനും, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുവാനും സേവനങ്ങളിൽ നടപടിക്രമങ്ങൾ സുഗമമാക്കുവാനും സായാഹ്ന ജോലി സമ്പ്രദായം സഹായകമാകുമെന്ന് യോഗം വിലയിരുത്തി. കൂടാതെ ജീവനക്കാർക്ക് ഉചിതമായ തരത്തിൽ ജോലി സമയം തെരഞെടുക്കുവാനുള്ള അവസരങ്ങൾ ഉൾപ്പെടെ സായാഹ്ന ജോലി സമ്പ്രദായത്തിന്‍റെ പ്രത്യേകതയാണ്. നിർദേശം നടപ്പിലാക്കുന്നതോടെ രാജ്യത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുവാൻ സഹായകമാകുമെന്നും അധികൃതർ കണക്കുകൂട്ടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News