ഇത്തവണ കേരളത്തിൽ നിന്ന് സിവിൽ സർവീസ് എക്സാം എഴുതുന്നത് 23,666 പേർ.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ 61 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയുടെ ആദ്യഘട്ടം ഇന്ന് രാവിലെ മുതൽ ആരംഭിച്ചു കഴിഞ്ഞു. 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയുമുള്ള 2 സെഷനുകളിലായിട്ടുമാണ് നടക്കുക.
also read: കല കുവൈറ്റിന്റെ സാമൂഹ്യ പ്രവര്‍ത്തനത്തിന് കുവൈറ്റിന്റെ ആദരവ്
ഇ-അഡ്മിറ്റ് കാർഡിൽ (ഹാൾടിക്കറ്റ്) അനുവദിച്ചിരിക്കുന്ന കേന്ദ്രത്തിൽ മാത്രമേ പരീക്ഷയെഴുതാൻ അനുവദിക്കൂ. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിക്കണം. ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയ്ക്ക് 2 മണിക്കു മുൻപും പരീക്ഷാ ഹാളിൽ പ്രവേശിക്കണം.
ഡൗൺലോഡ് ചെയ്ത ഇ-അഡ്മിറ്റ് കാർഡിനൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും ഇ-അഡ്മിറ്റ് കാർഡിൽ പരാമർശിക്കുന്ന ഒറിജിനൽ ഐഡന്റിറ്റി കാർഡും കരുതണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here