സിവില്‍ സര്‍വീസ് പരീക്ഷ ജൂണ്‍ 16 ന്, യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം എറണാകുളം കോഴിക്കോട് ജില്ലകളിലെ 61 പരീക്ഷാ കേന്ദ്രങ്ങളിലായി 23666 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷ ജൂണ്‍ 16 ന് നടക്കും. ഇതുമായി ബന്ധപ്പെട്ട് പരീക്ഷാകേന്ദ്രങ്ങള്‍ക്കനുസരിച്ച് ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി.

ALSO READ: പ്രവാസം മലയാളികളുടെ അവകാശം: മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരക്കനുസരിച്ച് എല്ലാ യൂണിറ്റുകളില്‍ നിന്നും ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച രാവിലെയും ഉച്ച കഴിഞ്ഞും ആവശ്യമായ സ്‌പെഷ്യല്‍ സര്‍വീസ് ട്രിപ്പുകള്‍ തിരുവനന്തപുരംം എറണാകുളം കോഴിക്കോട് ജില്ലകളിലേക്ക് നടത്തും.

ALSO READ: പ്രവാസി ലോകത്തിന്റെ വിഭവശേഷി സംസ്ഥാനം പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി

ഇതേ രീതിയില്‍ പരീക്ഷ കഴിഞ്ഞ് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ വരുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രങ്ങളെ കൂടി കണക്ട് ചെയ്തു സമയം ക്രമീകരിച്ച് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News