സിസ തോമസ് ഹാജരായില്ല; ഇ മെയിൽ വഴി സർക്കാരിന് മറുപടി

സ്വന്തം നിലപാട് വിശദീകരിക്കുന്നതിന് സിസ തോമസ് വെള്ളിയാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ സെക്രട്ടറി വി.എസ്.അനിൽകുമാറിനു മുമ്പാകെ ഹാജരായില്ല. വിശദീകരണം നൽകാൻ ഹാജരാകാൻ കഴിയില്ലെന്ന് സിസ തോമസ് സർക്കാരിനെ അറിയിച്ചു. ഇ മെയിൽ വഴിയാണ് സർക്കാർ നൽകിയ നോട്ടീസിന് സിസ തോമസ് മറുപടി നൽകിയത്.ഏപ്രിൽ ആദ്യവാരം സമയം നൽകണമെന്നും സർക്കാറിനോട് സിസാ തോമസ് ആവശ്യപ്പെട്ടു.

സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടിസ് റദ്ദാക്കണമെന്ന സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ സിസ തോമസിന്റെ ആവശ്യം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളിയിരുന്നു. തുടർ നടപടി സ്വീകരിക്കുമ്പോൾ സിസയുടെ ഭാഗം കൂടി കേൾക്കണമെന്നും ട്രൈബ്യൂണൽ വിധിച്ചു. ഇതിനെ തുടർന്നാണ് സർക്കാർ സിസ തോമസിന് നോട്ടീസ് നൽകിയത്.

സർക്കാരിന്റെ അനുമതി വാങ്ങാതെ ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക സർവകലാശാലാ വിസിയുടെ ചുമതല ഏറ്റെടുത്തതിനെ തുടർന്നാണ് സിസയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.

അതേ സമയം വിവാദങ്ങൾക്കിടെ സാങ്കേതിക സർവകലാശാല വിസിസ്ഥാനത്തു നിന്നും സർവ്വീസിൽ നിന്നും സിസ തോമസ് വെള്ളിയഴ്ച വിരമിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News