‘കോടതി ക്ഷേത്രവും ജഡ്ജിമാർ ദൈവങ്ങളുമല്ല’, ആളുകളുടെ ഇത്തരം ആരാധനകൾ അപകടകരം; ഭരണഘടനയാണ് പ്രധാനമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

കോടതി ക്ഷേത്രവും ജഡ്ജിമാർ ദൈവങ്ങളുമല്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ആളുകളുടെ ഇത്തരം ആരാധനകൾ അപകടകരമാണെന്നും, ഇന്ത്യൻ ജനാധിപത്യത്തെ ഇത് അപകടത്തിലാക്കുമെന്നും കൊൽക്കത്തയിൽ വെച്ച് നടന്ന നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ഈസ്റ്റ് സോൺ 2 റീജിയണൽ കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ALSO READ: ‘കാൽ തൊട്ട് വണങ്ങാൻ വിസമ്മതിച്ചു’, യുവതിയുടെ വസ്ത്രം വലിച്ചുകീറി; യുപിയിൽ പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ട കുടുംബത്തിന് ഉയർന്ന ജാതിക്കാരുടെ ക്രൂര മർദനം

‘ആളുകൾ പലപ്പോഴും വലിയ ആരാധനയോടെ ജഡ്ജിമാരെ നോക്കി കാണുന്നു. ഇത് നിസാരമായ ഒരു സംഗതിയല്ല. വളരെ ഗുരുതരമായ അപകടമുണ്ട്. ആളുകളുടെ ആരാധനയിൽ അഭിരമിച്ച് ആ ക്ഷേത്രങ്ങളിലെ ദൈവങ്ങളായി നാം സ്വയം കാണുന്നതും വലിയ അപകടമാണ് അത്’, ചന്ദ്രചൂഡ് പറഞ്ഞു.

‘ജഡ്ജിമാർ ജനങ്ങളുടെ സേവകരാണ്. ജനാധിപത്യത്തിലൂന്നിയായിരിക്കണം അവർ പ്രവർത്തിക്കേണ്ടത്. മറ്റുള്ളവരെ സേവിക്കാനുള്ള ആളുകളായി നിങ്ങൾ നിങ്ങളെ തെരെഞ്ഞെടുക്കുമ്പോൾ സഹാനുഭൂതിയോടെയും അനുകമ്പയോടെയും ആളുകളെ നോക്കി കാണുന്നതിന് പ്രാധാന്യമുണ്ടായിരിക്കണം. ക്രിമിനൽ കേസിൽ ആരെയെങ്കിലും ശിക്ഷിക്കുമ്പോൾ പോലും ജഡ്ജിമാർ അനുകമ്പയോടെയാണ് ശിക്ഷ വിധിക്കുന്നത്. കാരണം, അവസാനം ശിക്ഷിക്കപ്പെടുന്നത് ഒരു മനുഷ്യനാണെന്ന ബോധ്യം അയാൾക്കുണ്ടാകുന്നു’, ചന്ദ്രചൂഡ് വ്യക്തമാക്കി.

ALSO READ: ‘പടിയിറങ്ങാൻ ഇതിനേക്കാൾ മനോഹരമായ സമയം വേറെയില്ല’, അന്താരാഷ്ട്ര T20 യിൽ നിന്ന് വിരമിക്കൽ പ്രഖ്യപിച്ച് രോഹിത് ശർമ

‘ഭരണഘടനാപരമായ ധാർമ്മികതയുടെ ഈ ആശയങ്ങൾ സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ ഉള്ള ജഡ്ജിമാർക്ക് മാത്രമല്ല, ജില്ലാ ജുഡീഷ്യറിക്ക് തന്നെ പ്രധാനമാണ്. സാധാരണ പൗരന്മാരുടെ ഇടപെടൽ ആദ്യം ആരംഭിക്കുന്നത് ജില്ലാ ജുഡീഷ്യറിയിൽ നിന്നാണ്’, അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News