‘അധികാരമൊഴിഞ്ഞതിന് ശേഷം ജഡ്ജിമാര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ വ്യക്തിപരം’: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

അധികാരമൊഴിഞ്ഞതിന് ശേഷം ജഡ്ജിമാര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ വ്യക്തിപരമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാജ്യസഭയില്‍ നടത്തിയ പരാമര്‍ശം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ഭരണഘടനയുടെ അടിസ്ഥാനഘടനസിദ്ധാന്തം സംവാദാത്മകമാണെന്നായിരുന്നു ഗൊഗോയിയുടെ പരാമര്‍ശം.

Also read- ടീസ്റ്റ സെതല്‍വാദ് വീട്ടുതടങ്കലില്‍

ജമ്മു കശ്മീരില്‍ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നടന്ന വാദത്തിനിടെ അഭിഭാഷകന്‍ കപില്‍ സിബല്‍ ഗൊഗോയിയുടെ പ്രസ്താവന പരാമര്‍ശിച്ചതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. സംസ്ഥനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ശരിയല്ലെന്ന് കബില്‍ സിബല്‍ വാദിച്ചു. ഭരണഘടനയുടെ അടിസ്ഥാനഘടനസിദ്ധാന്തം സംവാദാത്മകമാണെന്ന താങ്കളുടെ സഹപ്രവര്‍ത്തകന്‍ പറഞ്ഞതായും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

Also read- പച്ചയായ മനുഷ്യന്‍, 45 വര്‍ഷത്തെ നീണ്ട സൗഹൃദം; സിദ്ദിഖിന്റെ ഓര്‍മകളില്‍ ജയറാം

എന്നാല്‍ ഒരിക്കല്‍ ജഡ്ജിമാരായിരുന്നവര്‍ പറയുന്ന പ്രസ്താവനകള്‍ വെറും അഭിപ്രായങ്ങളാണെന്ന് കപില്‍ സിബലിന് മറുപടിയായി ചീഫ് ജസ്റ്റിസ് പറഞ്ഞു. തന്റെ സഹപ്രവര്‍ത്തകനെന്ന നിലയില്‍ ഒരാളെ പരാമര്‍ശിക്കുമ്പോള്‍ അത് നിലവില്‍ ജോലിയില്‍ തുടരുന്ന വ്യക്തിയെയായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News