സി.കെ നാണുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി; പ്രതികരണം ഇങ്ങനെ

സമാന്തര യോഗം വിളിച്ചതിന് ജെഡിഎസ് വൈസ് പ്രസിഡന്റ് സി.കെ നാണുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണ് സി.കെ നാണുവിന്റെ പ്രവര്‍ത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് എച്ച്.ഡി ദേവഗൗഡ വ്യക്തമാക്കി. സി.എം ഇബ്രാഹിം സി.കെനാണുവിനെ തെറ്റിദ്ധരിപ്പിച്ചാണ് ഒപ്പം നിര്‍ത്തുന്നതെന്നും സംസ്ഥാന സമിതികള്‍ അടുത്തവര്‍ഷം പുന:സംഘടിപ്പിക്കുമെന്നും ദേവഗൗഡ അറിയിച്ചു. എന്നാല്‍ അടിസ്ഥാന തത്വങ്ങളില്‍ നിന്നും പാര്‍്ട്ടി വഴിമാറുമ്പോള്‍ അതിനെകുറിച്ച് പറയാനുള്ള അവകാശമുണ്ടെന്നാണ് സി.കെ നാണു പ്രതികരിച്ചത്. ന്യായമായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കെതിരെയും ഒരു വാക്കുപോലും താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: എൻ്റെ അച്ഛനാണ് മലൈക്കോട്ടൈ വാലിബനിലെ മോഹൻലാലിന്റെ കമ്മലുണ്ടാക്കിയത്, അതും കൈകൊണ്ട്; വീഡിയോ പങ്കുവെച്ച് സേതു ശിവാനന്ദൻ

അതേസമയം സി.കെ നാണു ഇപ്പോള്‍ തങ്ങള്‍ക്കൊപ്പം ഇല്ലാത്ത നേതാവാണെന്നാണ് എന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രതികരിച്ചു.ജനതാദള്‍ കേരള എന്ന നിലയിലാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. നാണുവിനെ പോലെയുള്ളവര്‍ കേരളത്തിലെ പാര്‍ട്ടിക്കൊപ്പം നിന്ന് ദേവഗൗഡക്കെതിരെ നിലപാടെടുക്കുകയാണ് ചെയ്യേണ്ടത്. സീറ്റ് കിട്ടാത്ത പ്രശ്‌നത്തെ തുടര്‍ന്നാണ് നാണു വിട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News