“മുസ്ലിം വിരുദ്ധതയുമായി നടക്കുന്നത് കേരളത്തിൽ ഒരു ഗുണവും ചെയ്യില്ല”: തുറന്നുപറഞ്ഞ് സി കെ പദ്മനാഭൻ

മലപ്പുറത്തെ ജനങ്ങളെ കുറിച്ചും സംസ്ഥാനത്ത് ബിജെപിയുടെ ഹിന്ദുത്വനയത്തെ കുറിച്ചും തുറന്നു പറഞ്ഞ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി കെ പത്മനാഭന്‍.

ALSO READ: വിവരം സൈറ്റിൽ ചേർത്തില്ല; ചോദിച്ചിട്ടും നൽകിയില്ല; പിഎസ്‌സിയോട് വിശദീകരണം തേടി വിവരാവകാശ കമ്മിഷൻ

അദ്ദേഹത്തിന്റെ വാക്കുകള്‍:

ഹിന്ദുത്വ നയം കേരളത്തില്‍ പ്രയോഗിക്കുക എന്ന രീതിയിലാണ് സംസ്ഥാന നേതൃത്വം കടന്നു പോകുന്നത്. മുസ്ലീം വിരുദ്ധത നമ്മുടെ നാട്ടിലെ സൗഹാര്‍ദ്ദത്തിന് തകരാര്‍ ഉണ്ടാക്കുമെന്നല്ലാതെ വേറൊന്നും സംഭവിക്കില്ല. മലപ്പുറം ജില്ലാ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് കണ്ണൂര്‍ ജയിലില്‍ ശിക്ഷിക്കപ്പെട്ട് കിടന്നയാളാണ് ഞാന്‍. ഇത്രയും സ്‌നേഹിക്കാന്‍ കഴിയുന്ന ചങ്കുപറിച്ചു നല്‍കാന്‍ കഴിയുന്ന ആളുകള്‍ മലപ്പുറത്താണ്. നൂറു കണക്കിന് മുസ്ലീം യുവാക്കള്‍ തന്റെ സുഹൃത്തുക്കളാണ്. നമുക്ക് അവരെ ആശ്രയിക്കാം വിശ്വസിക്കാം. മുമ്പ് ഒരു ഭയമായിരുന്നു. ചില സംഭവങ്ങളെ തുടര്‍ന്നായിരുന്നു അത്. ഇത്തരം ആളുകളെ സംശയത്തോട് നോക്കേണ്ട കാര്യമില്ല. പെരുന്നാളിനും ഓണത്തിനും ക്രിസ്തുമസിനും ഭക്ഷണം പരസ്പരം കൈമാറുന്നവരാണ് കേരളത്തിലുള്ളവര്‍. കേരളത്തിന്റെ സുന്ദരമായ വ്യവസ്ഥയെ പോറല്‍ ഏല്‍പ്പിക്കുന്ന ഏത് സിദ്ധാന്തം ആരുകൊണ്ടുവന്നാലും പരാജയപ്പെടുമെന്നതാണ് എന്റെ വിശ്വാസം.

ALSO READ: കാസര്‍ഗോഡ് തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ പത്മജ ഉദ്ഘാടനം ചെയ്തു; പ്രതിഷേധിച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here