സാംസ്‌കാരിക പ്രവര്‍ത്തകന്‍ സി കെ വേണുവിന്റെ സംസ്‌കാരം ബുധനാഴ്ച രാവിലെ പതിനൊന്ന് മണിക്ക് അവിയൂരിലെ വീട്ടുവളപ്പില്‍ നടക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൃതദേഹം തൃശൂരില്‍ നിന്നും വീട്ടിലെത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനം ഉണ്ടാകും. തിങ്കളാഴ്ചയാണ് സി കെ വേണു അന്തരിച്ചത്. അവിയൂര്‍ ചന്തിരത്തില്‍ പരേതരായ കേശവന്റേയും കാര്‍ത്ത്യായനി ടീച്ചറുടേയും മകനാണ്.
മൂന്നാഴ്ചയിലേറെയായി ശ്വാസകോശത്തില്‍ അണുബാധ മൂലം തൃശൂര്‍ ജൂബിലി മിഷന്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. സി.കെ.യുടെ വിയോഗത്തിലൂടെ ചാവക്കാടിന്റെ രാഷ്ട്രീയ-സാമൂഹ്യ -സാംസ്‌കാരിക – ബൌദ്ധിക സമര ചരിത്രത്തിലെ ആവേശോജ്വലമായ ഒരു കാലത്തിനാണ് തിരശീല വീഴുന്നത്.
ഇടതുപക്ഷ രാഷ്ട്രീയത്തിലെന്ന പോലെ പൗരാവകാശ മനുഷ്യാവകാശ പ്രശ്‌നങ്ങളിലും ഇടപെട്ടിരുന്ന സി.കെ. പൊതുജീവിതത്തില്‍ കേരളത്തിലും ഇന്ത്യയിലെമ്പാടും രാജ്യത്തിനു പുറത്തും അതിവിപുലമായ വ്യക്തി – സൌഹൃദബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ്.
ചാവക്കാട് സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ സെക്രട്ടറിയും ചാവക്കാട് ഖരാനയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. സി കെ സത്യന്‍, സി കെ നിര്‍മ്മല, അഡ്വ സി കെ മോഹനന്‍, സി കെ രാജന്‍ പരേതരായ സി കെ ബാബു, സി കെ രവി എന്നിവര്‍ സഹോദരങ്ങളാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here