കണ്ണെത്താ ദൂരത്തെ ആ ചുവന്ന പാടം; തെലങ്കാനയിലെ വിശേഷങ്ങളുമായി സി കെ വിനീത്

തെലങ്കാനയിലെ മുളകുപൂക്കുന്ന പാടങ്ങളെ കുറിച്ചുള്ള ഫുട്‌ബോള്‍ താരം സികെ വിനീതിന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. തെലങ്കാനയിലെ കര്‍ഷകരുടെ സൂര്യാസ്തമനം വരെയുള്ള പണിയെടുക്കലും വിളവിറക്കലുമെല്ലാം അദ്ദേഹം പോസ്റ്റില്‍ വിവരിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

മഹാരാഷ്ട്ര-തെലങ്കാന അതിര്‍ത്തിക്കടുത്തുള്ള അസരേല്ലി എന്ന ഗ്രാമത്തിലെത്തിയപ്പോഴാണ് നവീനിനെ കണ്ടുമുട്ടുന്നത് , കൂടെ നാലുവയസുകാരി വിയയും ഉണ്ടായിരുന്നു.
പാരമ്പര്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായ കാളവണ്ടിയില്‍ പാട്ടത്തിനെടുത്ത നാലു ഏക്കര്‍ പാടത്തേക്കുള്ള തന്റെ ദൈനംദിന യാത്രയിലായിരുന്നയാള്‍ . ഞങ്ങളും കൂടെ കൂടി, വിളവെടുപ്പ് സമയമാണ്, അദ്ദേഹത്തിന്റെ തൊഴിലാളികള്‍ നേരത്തേ പാടത്തെത്തിയിരുന്നു . ഇനി വൈകിട്ട് സൂര്യനസ്തമിക്കുമ്പോഴാണവര്‍ തിരിച്ചു പോകുന്നത് , ആവശ്യത്തിനുള്ള ഭക്ഷണവും വെള്ളവും എല്ലാമവര്‍ കരുതിയിട്ടുണ്ട്, ചുവന്ന മുളകാണു വിള, സാധാരണയിലും വലിയ ചുവന്ന മുളകുകള്‍, കണ്ണെത്താദൂരത്തോളം മുളകുപ്പാടമാണ് ചുറ്റിലും.

സൂര്യന്‍ ഭൂമിയിലാണെന്ന് തോന്നുന്നത്ര ചൂടുള്ള തെലങ്കാനയിലെ വാറങ്കല്‍, ഖമ്മം, മഹബൂബ് നഗര്‍, നല്‍ഗൊണ്ട തുടങ്ങിയ ജില്ലകളിലാണ് മുളക് തഴച്ചുവളരുന്നത്. മുളക് കൃഷി ചെയ്യാന്‍ സമ്പന്നമായ മണ്ണും അനുകൂലമായ കാലാവസ്ഥയും ഉള്ളതിനാല്‍ കര്‍ഷകര്‍ സാധാരണയായി എരുവിനും നിറത്തിനും പേരുകേട്ട മുളക് ഇനങ്ങളായ ഗുണ്ടൂര്‍ സന്നം, ബ്യാദ്ഗി, തേജ എന്നിവ കൃഷിചെയ്യുന്നു.

ALSO READ:  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത് വലിയ പിന്തുണ: ഇ പി ജയരാജന്‍

ആകാശത്തിന് കീഴില്‍ വെയിലു പരക്കുന്നതിനു മുന്നേ തന്നെ , നവീനും സംഘവും പാടത്തെത്തി കൃഷി ആരംഭിക്കും, ആദ്യം നിലം ഒരുക്കലാണ് , തുടര്‍ന്ന് വയലില്‍ നേരിട്ടോ നഴ്‌സറികള്‍ വഴിയോ വിത്ത് വിതയ്ക്കുന്നു. മുളക് ചെടികള്‍ക്ക് നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും പതിവ് ജലസേചനവും ആവശ്യമാണ്, പ്രത്യേകിച്ച് പൂവിടുമ്പോഴും കായ്ക്കുന്ന ഘട്ടങ്ങളിലും. കൂടാതെ, ചെടികളുടെ മികച്ച വളര്‍ച്ചയും വിളവും ഉറപ്പാക്കാന്‍ കര്‍ഷകര്‍ പലപ്പോഴും ജൈവ, രാസവളങ്ങള്‍ ഉപയോഗിക്കുന്നു, കീട-രോഗ പരിപാലനം, ജലക്ഷാമം, വിലയിലെ ഏറ്റക്കുറച്ചിലുകള്‍ പ്രവചനാതീതമായ കാലാവസ്ഥ തുടങ്ങിയ വെല്ലുവിളികള്‍ക്കിടയിലും ഓരോ ചെടിയും തന്റെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉപജീവനത്തിന്റെ മാര്‍ഗമാണെന്ന തിരിച്ചറിഞ്ഞു തന്റെ വിളകള്‍ ശ്രദ്ധയോടെ പരിപാലിച്ച ശേഷം ,ആകാംക്ഷയോടെ തന്റെ അധ്വാനത്തിന്റെ ഫലത്തിനായുള്ള കാത്തിരിപ്പിലാണയാള്‍. അദ്ദേഹത്തിന്റെ തൊഴിലാളികള്‍ വിളവെടുത്തു കൊണ്ടിരുന്നു.

ALSO READ: മലയാളത്തിന് അനശ്വര ഗാനങ്ങളും കവിതകളും സമ്മാനിച്ച മികച്ച എഴുത്തുകാരനാണ് ശ്രീകുമാരന്‍ തമ്പി: മന്ത്രി വി ശിവന്‍കുട്ടി

ഓരോ മുളകും ശ്രദ്ധയോടെ പറിച്ചു ചാക്കിലാക്കുന്നു, സാധാരണയായി ഒരു ഏക്കറില്‍ മുപ്പത് ക്വിന്റല്‍ മുളകുവരെ ലഭിച്ചിരുന്നു, കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇത്തവണ വിളവ് കുറഞ്ഞിട്ടുണ്ട്,, പറിച്ചെടുത്ത മുളകുകള്‍ അടുത്ത മൂന്ന് നാലു ദിവസം വെയിലിലുണക്കിയ ശേഷം, ചാക്കിലാക്കി തന്റെ വണ്ടിയില്‍ നൂറു നൂറ്റിരുപത് കിലോമീറ്റര്‍ അകലെയുള്ള തിരക്കേറിയ വാറങ്കല്‍ ചന്തയില്‍ കൊണ്ട് പോയി വില്‍ക്കും, കഴിഞ്ഞ തവണ ക്വിന്റലിനു മുപ്പത്തിനായിരത്തിനടുത്തു കീട്ടിയത് ഇതവണ വളരെ കുറഞ്ഞിട്ടുണ്ട്. വിളവ് കുറഞ്ഞതും മാര്‍ക്കറ്റ് വില താണതും തിരിച്ചടിയാണെങ്കിലും നവീനിന്റെ നിശ്ചയദാര്‍ഢ്യത്തിനും ആത്മവിശ്വാസത്തിനും കുറവുണ്ടായിരുന്നില്ല.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് കേരളത്തില്‍ സീറ്റൊന്നും കിട്ടില്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

അയാളുടെ ജീവിതം തെലങ്കാനയുടെ കാര്‍ഷിക പാരമ്പര്യത്തിന്റെ ഫാബ്രിക്കിലേക്ക് നെയ്‌തെടുത്തതാണ്. മുളക് കൃഷി ഒരു ഉപജീവനം എന്നതിലുപരി ഒരു ജീവിതരീതിയാണ്, തെലുങ്കാന കര്‍ഷകന്റെ അജയ്യമായ മനോഭാവത്തിന്റെ തെളിവാണിത്, നാളെ എന്ത് തന്നേ വന്നാലും, മുളകുകള്‍ പൂക്കുന്ന, തെലുങ്കാനയിലെ വയലുകള്‍ , സ്വപ്നം കാണാനും സൂര്യനു കീഴെ അധ്വാനിക്കാനും ധൈര്യപ്പെടുന്നവര്‍ക്കുള്ളതാണെന്നു അയാള്‍ക്ക് നന്നായിട്ടറിയാം. നവീനോട് യാത്ര പറഞ്ഞു മടങ്ങുമ്പോള്‍ അവന്റെ പ്രിയപ്പെട്ട മകള്‍ വിയയുടെ നിഷ്‌കളങ്കമായ ചിരി വയലുകളില്‍ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.

ALSO READ: നിഷേധിച്ചിട്ടും ബലമായി ചുംബിച്ചു, തുടർന്ന് ലൈംഗികാതിക്രമം; ഗോൾഡൻ ഗ്ലോബ്‌സ്‌ ജേതാവിന് എട്ടുമാസം തടവും അഭിനയത്തിൽ നിന്ന് സസ്‌പെൻഷനും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News