‘ഹൃദയം നിറഞ്ഞു’ കാതൽ കണ്ട് ദുൽഖറിൻ്റെ പ്രതികരണം; മൈ ഗോട്ട് ഈസ് ഇൻ ടൗണെന്ന് കുറിച്ച് സി കെ വിനീത്

മമ്മൂട്ടി ചിത്രം കാതലിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി താരങ്ങളും മാധ്യമപ്രവർത്തകരുമടക്കം സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ദുൽഖർ സൽമാനും സി കെ വിനീതും സിനിമ കണ്ടുകൊണ്ട് പങ്കുവെച്ച കുറിപ്പുകളാണ് ശ്രദ്ധ നേടുന്നത്.

ALSO READ: ഇനി വില്ലൻ വേഷങ്ങൾ ചെയ്യില്ല, ഞാൻ അവരുടെ നിയന്ത്രണത്തിൽ; നിർണായക തീരുമാനം വെളിപ്പെടുത്തി വിജയ് സേതുപതി

‘ഹൃദയം നിറഞ്ഞു’ എന്നാണ് കാതലിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ദുൽഖർ കുറിച്ചത്. ‘മൈ ഗോട്ട് ഈസ് ഇന്‍ ടൗണ്‍. തിയേറ്ററില്‍ പോയി കാതല്‍ ദി കോറിന്റെ മാജിക് അനുഭവിച്ചറിയൂ. മിസ് ചെയ്യരുത്,’ എന്നാണ് ഫുട്‌ബോള്‍ താരം സി.കെ. വിനീത് എക്‌സില്‍ കുറിച്ചത്. ഇരുവരുടെയും അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ALSO READ: തമിഴ് നടൻമാർ കോടികൾ തിരഞ്ഞു പോകുമ്പോൾ മമ്മൂട്ടി വ്യത്യസ്തമായെന്തോ അവതരിപ്പിക്കുന്നു; അഭിനന്ദനവുമായി തമിഴ് മാധ്യമപ്രവർത്തകൻ

അതേസമയം, സിനിമാറ്റിക് എക്സ്പീരിയന്‍സ് അങ്ങേയറ്റമാണെന്നും അവസാനം വരെ പിടിച്ചിരുത്തിയ ജേര്‍ണിയാണ് കാതല്‍ ദി കോറെന്നുമാണ് സംവിധായകന്‍ നഹാസ് ഹിദായത്ത് പറഞ്ഞത്.’മമ്മൂക്ക അല്ലാതെ വേറെ ഒരു സൂപ്പര്‍ സ്റ്റാര്‍ ഈ റിസ്‌ക് എടുക്കില്ല. അത് എനിക്ക് ഉറപ്പിച്ച് പറയാന്‍ പറ്റും. ഇത് നിങ്ങള്‍ തിയേറ്ററില്‍ തന്നെ കണ്ട് എക്സ്പീരിയന്‍സ് ചെയ്യണം. അത്ര ഗംഭീരമായി മമ്മൂക്ക ചെയ്ത് വെച്ചിട്ടുണ്ട്. മിനുക്കിയെടുത്താല്‍ വീണ്ടും മിനുങ്ങും എന്ന് മമ്മൂക്ക പറയില്ലേ, വീണ്ടും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പ്രൗഡ് ഫാന്‍ ബോയ് മൊമെന്റാണ്. മമ്മൂക്കയുടെ ഫാന്‍ ബോയ് എന്ന നിലയില്‍ ഭയങ്കര സന്തോഷം. മമ്മൂക്ക നമ്മളെ എപ്പോഴും ഞെട്ടിക്കുന്ന ആക്ടറാണല്ലോ’, നഹാസ് ഹിദായത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here