മണിപ്പൂരില്‍ ഇത്രത്തോളം അതിക്രമങ്ങള്‍ നടന്നിട്ടും പൊലീസ് കയ്യുംകെട്ടി നോക്കിനില്‍ക്കുന്നുവെന്നാരോപിച്ചു ഗാരിയില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധമാര്‍ച്ചാണ് അക്രമാസക്തമായത്. പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചാണ് ഗതാഗതം തടസപ്പെടുത്തിയത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ്, ചുരാചന്ദ്പുര്‍, കാങ്പോക്പി , ബിഷ്ണുപൂര്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. ആറായിരത്തില്‍ അധികം എഫ്ഐആറുകളാണ് മണിപ്പൂരില്‍ പല പൊലീസ് സ്റ്റേഷനുകളിലായി കെട്ടിക്കിടക്കുന്നത്. ഈ FIR പരിശോധിച്ച് നടപടിയെടുക്കാന്‍ കേന്ദ്രം സംസ്ഥാനത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, മിസോറാമില്‍ നിന്ന് മെയ്‌തേയ് വിഭാഗം പുറത്ത് പോകണമെന്ന് മുന്‍ വിഘടന വാദികളുടെ കൂട്ടായ്മ മുന്നറിയിപ്പ് നല്‍കി.ഇത് സാധാരണ മുന്നറിയിപ്പാണ് ഭീഷണിയല്ലെന്നും മുന്‍ വിഘടനവാദികള്‍ അറിയിച്ചിട്ടുണ്ട്. മിസോറാം വിട്ട് പോയി സുരക്ഷിതരാകേണ്ടത് മെയ്‌തെയ്കളുടെ ഉത്തരവാദിത്തമെന്നും സംഘടന വ്യക്തമാക്കി. മിസോറാം സമാധാന കരാറിന്റെ ഭാഗമായി സമാധാനത്തിന്റെ പാതയിലേക്ക് വന്നവരാണ് മെയ്‌തെയികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. വിഘടന വാദി വിഭാഗമായ മിസോ നാഷണല്‍ ഫ്രണ്ടില്‍ നിന്നുള്ളവരാണ് മെയ്തെയ്കള്‍ക്കെതിരെ രംഗത്ത് വന്നത്. മണിപ്പൂരില്‍ കുകി സ്ത്രീകള്‍ അക്രമത്തിനിരയായ വീഡിയോ പ്രചരിക്കുന്നതില്‍ മിസോറാമിലെ യുവാക്കള്‍ രോഷാകുലരാണെന്ന് മുന്‍ വിഘടനവാദികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തുള്ള മെയ്തി വിഭാഗക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കാര്‍ മിസോറാം പൊലീസിന് സര്‍ക്കാര്‍ ഉത്തരവ് നല്‍കി.
Also Read: ചരിത്രം കുറിച്ച് അഡ്മിറൽ ലിസ ഫ്രാങ്കെറ്റി; യു.എസ് നാവികസേനയുടെ തലപ്പത്തെത്തുന്ന ആദ്യവനിത
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here