ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പടയണി മഹോത്സവത്തിന്റെ സമാപന ചടങ്ങുകള്‍ക്ക് ഇടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉമ്മറ തറയില്‍ വീട്ടില്‍ എസ് സഞ്ജു, വാടാര്‍മംഗലം ഉമ്മറത്തറയില്‍ വീട്ടില്‍ കാര്‍ത്തികേയന്‍, വാടാര്‍മംഗലം ചെമ്പകശ്ശേരി വീട്ടില്‍ പവിന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.
ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം. കാര്‍ത്തികേയന്റെ പുറത്തും പവി , സഞ്ജു എന്നിവര്‍ക്ക് വയറിനും ആണ് കുത്തേറ്റത്. മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ല പൊലീസ് കേസെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here