തോട്ടട ഐടിഐയിൽ സംഘർഷം; പുറത്തു നിന്നെത്തിയ യൂത്ത് കോൺഗ്രസ്സുകാർ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചു

THOTTADA ITI CONFLICT

കണ്ണൂർ തോട്ടട ഐടിഐ യിൽ എസ്എഫ്ഐ-കെ എസ് യു സംഘർഷം. സംഘർഷത്തിലും പോലീസ് ലാത്തിച്ചാർജ്ജിലും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ച് എസ്എഫ്ഐ പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറമേ നിന്നുള്ള യൂത്ത് കോൺഗ്രസ്സ് കെഎസ്യു പ്രവർത്തകർ ക്യാമ്പസ്സിലെത്തിയാണ് സംഘർഷമുണ്ടാക്കിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. പ്രിൻസിപ്പലിനെ കാണാനെത്തിയപ്പോൾ എസ്എഫ്ഐക്കാർ തടയുകയായിരുന്നു എന്നാണ് കെഎസ് യു ആരോപണം.

also read; ‘കാറിന്റെ റൂഫിലിരുന്ന് യാത്ര, പൊലീസുകാരനായ തന്റെ പിതാവ് തന്നെ സംരക്ഷിക്കും’; സോഷ്യൽ മീഡിയയിൽ ആശങ്കയുയർത്തി കൗമാരക്കാരന്റെ വൈറൽ വീഡിയോ

കൊടിമരം പിഴുതു മാറ്റി എന്ന് ആരോപിച്ചാണ് കെഎസ് യു പ്രവർത്തകർ എസ്എഫ്ഐക്കെതിരെ അതിക്രമം അഴിച്ചു വിട്ടത്. പുറത്തു നിന്നും കൂടുതല്‍ കെഎസ് യു പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഐടിഐയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് ഒക്ടോബറില്‍ കെഎസ് യു ക്യാംപസില്‍ യൂണിറ്റ് സ്ഥാപിച്ചത്.

NEWS SUMMERY: A violent clash erupted between SFI and the KSU at Thottada ITI in Kannur. The confrontation led to multiple injuries among students and a subsequent lathi charge by the police to control the situation.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News