ഛത്തീസ്ഗഡ് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 8 മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഡിലെ കാംഗേറില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. 3 സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്. ഏറ്റുമുട്ടലില്‍ 8 മാവോയിസ്റ്റുകളെ വധിച്ചു. മുതിര്‍ന്ന നേതാവായ, തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന ശങ്കര്‍ റാവു ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

Also Read:  ‘രാജ്യത്തിൻ്റെ മൂല്യങ്ങൾ ഒരോന്നായി തകർക്കപ്പെട്ടു’: മുഖ്യമന്ത്രി

മാവോയിസ്റ്റ് ഭീഷണി നേരിടാനായി 2008ല്‍ പ്രത്യേകം രൂപീകരിച്ച ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും ബിഎസ്എഫും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലായിരുന്നു ഇന്നത്തേത്. ഉച്ചയ്ക്ക് ഒന്നരയ്ക്കുശേഷമാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News