അയോഗ്യത നടപടി: വയനാട്ടിൽ നടന്ന പ്രതിഷേധത്തിനിടയിൽ നേതാക്കളും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ

കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റ് നടപടിക്കെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ തമ്മിൽ തല്ല്. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ നടന്ന പ്രതിഷേധ മാർച്ചിലാണ് നേതാക്കളും പ്രവർത്തകരും തമ്മിൽത്തല്ലിയത്.

കൽപ്പറ്റ കനറാ ബാങ്ക്‌ പരിസരത്തുനിന്ന്‌ ഡിസിസി നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ ആരംഭിച്ച ഉടനെയാണ് നേതാക്കളും പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടിയത്. ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസ്‌ സെക്രട്ടറി സാലി റാട്ടക്കൊല്ലിയും കെപിസിസി അംഗം പിപി ആലിയും തമ്മിലാണ്‌ സംഘർഷമുണ്ടായത്‌. ചാനലുകൾ ദൃശ്യം ചിത്രീകരിക്കുമ്പോൾ മുന്നിൽ നിൽക്കുന്നതിന് വേണ്ടിയാണ് നേതാക്കളും പ്രവർത്തകരും തമ്മിൽത്തല്ലിയത്‌. ടി സിദ്ദീഖ്‌ എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കളും പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News