വടകരയിൽ മയക്ക് മരുന്ന് ലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട് വടകരയിൽ മയക്ക് മരുന്ന് ലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതര പരിക്ക്. വടകര താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പിൽ ഹിജാസ് (25) നാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. വടകര ടൗണിൽ പുതിയ സ്റ്റാന്റിനോട് ചേർന്ന് ദേശീയ പാതയിൽ വെച്ചാണ് കുത്തേറ്റത്.

Also read:ഷൂട്ടിം​ഗ് സമയത്ത് കുഴഞ്ഞു വീണു, ശ്വസിക്കാൻ പറ്റുന്നില്ല, ശരീരം അതിൻ്റെ സൂചന നൽകുകയായിരുന്നു: പാർവതി തിരുവോത്ത്

സംഭവത്തിൽ തമിഴ്നാട് സ്വദേശി അജിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. വാക് തർക്കത്തിനിടെയാണ് അക്രമം നടന്നത്.

Also read:ഈ കുഞ്ഞൻ നെല്ലിക്ക കാണുന്നത് പോലെ അല്ല; ചെറുതെങ്കിലും ഗുണങ്ങൾ ഏറെ, കൂടുതൽ അറിയാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News