അഞ്ച് വര്‍ഷമായി ആരോരും അറിയാതെ ഒരു വ്യാജ കോടതിയാണ് ഗുജറാത്തില്‍ പ്രവര്‍ത്തിച്ചുവന്നതെങ്കില്‍ യുപിയില്‍ കുറച്ച് വ്യത്യസ്തമാണ് കാര്യങ്ങള്‍. ബാര്‍ അസോസിയേഷന്‍ ഭാരവാഹിയുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിച്ചത് മാത്രമേ ഗാസിയാബാദ് ജില്ലാ കോടതി ജഡ്ജിക്ക് ഓര്‍മയുള്ളുവെന്ന് തന്നെ പറയണം. പിന്നെ നടന്നത് വാക്കേറ്റവും കയ്യാങ്കളിയും ലാത്തിച്ചാര്‍ച്ചും സംഘര്‍ഷവുമാണ്.
കേസ് പരിഗണിച്ചതിന് പിന്നാലെ ജഡ്ജിയും അഭിഭാഷകരും തമ്മില്‍ വാക്കേറ്റമായി ഒടുവില്‍ ജഡ്ജിയെ അഭിഭാഷകര്‍ വളഞ്ഞു. പിന്നെ പൊലീസിന് കൈയ്യും കെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ലല്ലോ.. അവര്‍ ലാത്തി വീശി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് രാജ്യം മുഴുവന്‍ അറിയുന്നത്.
വാക്കുതര്‍ക്കം ആരംഭിച്ചതിന് പിന്നാലെ കൂടുതല്‍ അഭിഭാഷകര്‍ കോടതിക്കുള്ളലെത്തി ചേമ്പര്‍ വളഞ്ഞു. തുടര്‍ന്ന ജഡ്ജി വിളിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. അഭിഭാഷകരെ നിയന്ത്രിക്കാന്‍ പൊലീസുകാര്‍ക്ക് കോടതി മുറിക്കുള്ളിലെ കസേര സഹിതം ഉപയോഗിക്കേണ്ടി വന്നു എന്നതാണ് രസകരം. നിരവധി അഭിഭാഷകര്‍ക്ക് പരിക്കേറ്റു. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ കോടതിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിക്കുകയും കോടതിവളപ്പിലെ പൊലീസ് ഔട്ട്പോസ്റ്റും അടിച്ചുതകര്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം സംഘര്‍ഷത്തെത്തുടര്‍ന്ന് കോടതിയിലെ ജഡ്ജിമാരെല്ലാം ചൊവ്വാഴ്ച ജോലിയില്‍നിന്ന് വിട്ടുനിന്നു. അതേസമയം ചര്‍ച്ചകള്‍ക്കായി ബാര്‍ അസോസിയേഷന്‍ യോഗം വിളിച്ചിട്ടുണ്ട്.
गाजियाबाद: कोर्ट के अंदर वकीलों को शांत कराने के लिए हल्का बल प्रयोग करती पुलिस। https://t.co/P8HhGXmpwv pic.twitter.com/aH8KLLHyu5
— Aviral Singh (@aviralsingh15) October 29, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here