ആലപ്പുഴയില്‍ ഓണാഘോഷത്തിനിടെ അഭിഭാഷകന്റെ തലയടിച്ചുപൊട്ടിച്ചു

ആലപ്പുഴയില്‍ ഓണാഘോഷത്തിനിടെ അഭിഭാഷകന്റെ തലയടിച്ചുപൊട്ടിച്ചു. അഭിഭാഷകനായ രതീഷിന്റെ തലയാണ് മറ്റൊരു അഭിഭാഷകന്‍ ജയദേവ് അടിച്ചുപൊട്ടിച്ചത്. മറ്റൊരാളെ കയ്യേറ്റം ചെയ്തത് ചോദ്യം ചെയ്തതിനാണ് അക്രമം. ഓണാഘോഷത്തിന്റെ ചിത്രം പകര്‍ത്താന്‍ എത്തിയ ഫോട്ടോഗ്രാഫറെയാണ് ജയദേവ് കൈയ്യേറ്റം ചെയ്തത്. ഇത് ചോദ്യംചെയ്ത രതീഷിനെ പിന്നീട് ജയദേവ് ആക്രമിക്കുകയായിരുന്നു.

ALSO READ:രാവിലെ 11 മണി മുതല്‍ എകെജി ഭവനില്‍ പൊതുദര്‍ശനം; സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം ഇന്ന് ദില്ലി എയിംസിന് വിട്ടുനല്‍കും

രതീഷിന്റെ തലയ്ക്ക് കല്ല് കൊണ്ട് ഇടിച്ചാണ് പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ അഡ്വ രതീഷ് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രതീഷിന്റെ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തു.

ALSO READ:യെച്ചൂരിയുടെ വേര്‍പാടോടെ ജമ്മു കശ്മീര്‍ ജനതയ്ക്ക് നഷ്ടമായത് അവരുടെ യഥാര്‍ഥ സുഹൃത്തിനെ: തരിഗാമി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News