കണ്ണൂര്‍ അയ്യന്‍കുന്നില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍

കണ്ണൂര്‍ അയ്യന്‍കുന്നില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍. ഉരുപ്പുംകുറ്റി ഞെട്ടിത്തോട് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. തെരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ എട്ടംഗ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുകയായിരുന്നു.

Also Read: ദീപാവലി ആഘോഷത്തിനിടെ അപകടം; നാലുവയസുകാരിക്ക് ദാരുണാന്ത്യം

രാവിലെ 9.30 ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വനത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘം മാവോയിസ്റ്റുകള്‍ തമ്പടിച്ചിരുന്ന ടെന്റ് കണ്ടെത്തി.പിന്നാലെ മാവോയിസ്റ്റുകള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ATS ഡി ഐജി പുട്ട വിമലാധിത്യ പറഞ്ഞു. യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും ഡി ഐ ജി വ്യക്തമാക്കി.

Also Read: ബിജെപിയും യുഡിഎഫും നിരന്തരം നടത്തുന്ന കള്ളപ്രചാരവേലയുടെ മറ്റൊരു മുഖമാണ് തെളിഞ്ഞത്; ലോകായുക്ത വിധി സ്വാഗതാര്‍ഹം: സിപിഐ(എം)

മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്നും ഡി ഐ ജി പറഞ്ഞു.മാവോയിസ്റ്റുകള്‍ക്ക് വേണ്ടി വനത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. നേരത്തെയും ആറളം അയ്യന്‍കുന്ന് മേഖലയില്‍ മാവോയിസ്റ്റ് സാനിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News