കോഴിക്കോട് വഴിവെട്ടുന്നതിന്റെ പേരില്‍ അയല്‍വാസികള്‍ തമ്മില്‍ കൂട്ടയടി

കോഴിക്കോട് തിക്കോടിയില്‍ വഴിവെട്ടുന്നതിന്റെ പേരില്‍ അയല്‍വാസികള്‍ തമ്മില്‍ കൂട്ടയടി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. തമ്മിലടിച്ചടില്‍ സ്ത്രീകളുമുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വഴിക്ക് സ്ഥലം വിട്ട് കൊടുക്കുന്നതിന്റെ പേരില്‍ കേസ് ഉള്‍പ്പെടെ ഏറെ നാളായി ഇവിടെ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.

സംഭവദിവസം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് വഴിവെട്ടാന്‍ ഇറങ്ങിയത്. എന്നാല്‍ അതിനിടെ, മതില്‍ കെട്ടിയതോടെയാണ് തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചത്. അതേസമയം കൂട്ടത്തല്ലിന് ശേഷം ചര്‍ച്ചയിലൂടെ വഴിത്തര്‍ക്കം പരിഹരിച്ചെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News