ജമ്മു കശ്മീരില്‍ മൂന്നിടങ്ങളില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; കുല്‍ഗാമില്‍ ഇതുവരെ ഏഴ് ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ മൂന്നിടങ്ങളില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാമില്‍ ഇതുവരെ ഏഴ് ഭീകരരെ വധിച്ചു. രണ്ട് സൈനികരും വീരമൃത്യുവരിച്ചു. അതിനിടെ, രജൗരിയില്‍ സൈനിക ക്യാംപിനുനേരെയുണ്ടായ വെടിവയ്പ്പില്‍ ഒരു കരസേനാംഗത്തിന് പരുക്കേറ്റു. കുൽഗാമിൽ സുരക്ഷേ സേനയും ഭീകരരും തമ്മിൽ കഴിഞ്ഞ ദിവസം തുടങ്ങിയ ഏറ്റുമുട്ടൽ തുടരുകയാണ്. മൊദേര്‍ഗാമിലെ ഒരു ഗ്രാമത്തിലാണ് ആദ്യം ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഭീകരര്‍ ഇവിടെ ഒളിവില്‍ കഴിയുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിലിനെത്തിയത്.

Also Read: ബാലരാമപുരത്ത് വീടിന് മുന്നിലിരുന്ന ബൈക്ക് മോഷ്ടിച്ചു: പ്രതികളുടെ സിസിടിവി ദൃശ്യം പുറത്ത്

ഭീകരരെ നേരിടുന്നതിനിടെ, പാരാ കമാന്‍ഡോയായ ലാന്‍സ് നായിക് പര്‍ദീപ് കുമാര്‍ വീരമൃത്യുവരിച്ചു. പിന്നാലെയാണ് ഫ്രിസാല്‍ ചിന്നിഗാമിലും ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചത്. തിരച്ചിലിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തെ ലക്ഷ്യമിട്ട് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിൽ സിപോയ് പ്രവീണ്‍ ജന്‍ജല്‍ പ്രഭാകര്‍ വീരമൃത്യുവരിച്ചു. രണ്ടിടത്തുമായി ഇതുവരെ ഏഴു ഭീകരരെ സൈന്യം വധിച്ചു. ഭീകരസംഘടനയായ ഹിസ്‍ബുല്‍ മുജാഹിദീനിലെ മുതിര്‍ന്ന കമാന്‍ഡര്‍ ഫറൂഖ് അഹമദ് ഭട്ടടക്കമുള്ള ഭീകരരെയാണ് കുല്‍ഗാമില്‍ സൈന്യം വധിച്ചത്.

Also Read: ‘ബ്രസീലിനും ആരാധകർക്കും ഇത് ഹാർട്ട് ബ്രേക്ക് മൊമെന്റ്’, കോപ്പ അമേരിക്കയിൽ കാലിടറി കാനറികൾ പുറത്തേക്ക്; ഉറുഗ്വേയുടെ വിജയം പെനാൽറ്റി ഷൂട്ടൗട്ടിൽ

കരസേനയും സിആർപിഎഫും ജമ്മു കശ്മീർ പൊലീസുമാണ് ഭീകരരെ നേരിടുന്നത്. ഇതിനിടെയാണ്, രജൗറിയിലും ഭീകരര്‍ സൈനിക ക്യാംപ് ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. മഞ്ചാകോട്ട് പ്രദേശത്തെ സൈനിക ക്യാമ്പിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തില്‍ ഒരു കരസേനാംഗത്തിന് പരുക്കേറ്റു. ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News