തെലങ്കാനയില്‍ വോട്ടിംഗ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ്, നാഗാര്‍ജ്ജുന സാഗര്‍ ഡാമില്‍ കടന്നുകയറി ആന്ധ്ര പ്രദേശ്. ആന്ധ്രയിലേക്ക് വെള്ളം തുറന്നുവിട്ടതോടെ ഇരു സംസ്ഥാനങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ എഴുന്നൂറോളം ആന്ധ്ര പൊലീസ് ഉദ്യോഗസ്ഥര്‍ പദ്ധതി പ്രദേശത്തേക്ക് ഇടിച്ചുകയറുകയും കനാല്‍ തുറന്നു കൃഷ്ണ നദിയിലെ ജലം ആന്ധ്രയിലേക്ക് തുറന്നുവിടുകയും ചെയ്തു. മണിക്കൂറില്‍ 500 ക്യുസെക്ക് വെള്ളമാണ് ആന്ധ്രയിലേക്ക് ഒഴുക്കിയത്.
നാഗാര്‍ജ്ജുന സാഗറിലെ വെള്ളം കുടിവെള്ള ആവശ്യത്തിനായി തുറന്നുവിട്ടുവെന്ന് ആന്ധ്രപ്രദേശ് ജലസേചന മന്ത്രി അമ്പാട്ടിറാംബാബു വ്യക്തമാക്കി. അതേസമയം ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള കരാറില്‍ പറഞ്ഞ അളവിലുള്ള വെള്ളം മാത്രമാണ് ആന്ധ്ര എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു നിയമലംഘനവും നടത്തിയിട്ടില്ല. ഞങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത ഒരു തുള്ളി വെള്ളം പോലും എടുത്തിട്ടില്ല. ഞങ്ങളുടെ പരിധിക്കുള്ളിലെ കനാല്‍ മാത്രമാണ് തുറന്നിട്ടുള്ളത്. നിയമപരമായ ആ ജലം തങ്ങളുടേതാണെന്നാണ് മന്ത്രി വാദിക്കുന്നത്.
ALSO READ: നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ വനിതാ ലീഗിന്റെ മുൻ നേതാവും
സംഘര്‍ഷ സാധ്യത ഉടലെടുത്തതോടെ കേന്ദ്രം പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുകയാണ്. നാഗാര്‍ജുന സാഗര്‍ ജലം വിട്ടുനല്‍കുന്നത് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രം ഇരു സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. തെലങ്കാന, ആന്ധ്രാപ്രദേശ് ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. പദ്ധതിക്ക് ഇരു സംസ്ഥാനങ്ങളും സമ്മതം അറിയിച്ചിട്ടുണ്ട്.
ALSO READ: ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഡാമിന് സിആര്‍പിഎഫ് മേല്‍നോട്ടം വഹിക്കും. ഇരുസംസ്ഥാനങ്ങള്‍ക്കും കരാര്‍ അനുസരിച്ച് വെള്ളം ലഭിക്കുന്നുണ്ടെന്നും സിആര്‍പിഎഫ് ഉറപ്പുവരുത്തും. തെലങ്കാന ചീഫ് സെക്രട്ടറി ശാന്തി കുമാരി പ്രതികരണവുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തുവന്നത്. അഞ്ഞൂറോളം പൊലീസുകാര്‍ ഡാമിലേക്ക് ഇരച്ചുകയറി സിസിടിവി ഉള്‍പ്പെടെ നശിപ്പിച്ചെന്ന് ശാന്തി ആരോപിച്ചു. ആന്ധ്രയുടെ കടന്നുകയറ്റതോടെ ഹൈദരാബാദിലും പരിസര പ്രദേശങ്ങളിലേക്കുമുള്ള ജലവിതരണം തടസപ്പെട്ടെന്ന് തെലങ്കാന ആരോപിക്കുന്നു. സംഭവത്തില്‍ ആന്ധ്രപ്രദേശ് പൊലീസിന് എതിരെ നാള്‍കൊണ്ട ജില്ലയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2015ലും സമാനമായ സംഭവത്തില്‍ ആന്ധ്ര പൊലീസിനെ തെലങ്കാന സുരക്ഷാ സേന തടഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here