എറണാകുളം ഡിസിസി ഓഫീസില്‍ കയ്യാങ്കളി

എറണാകുളം ഡിസിസി ഓഫീസില്‍ കയ്യാങ്കളി. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ ഉമാ തോമസ് എം എല്‍ എ യുടെ അനുയായികള്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. എ ഗ്രൂപ്പുകാരനായ തൃക്കാക്കര മണ്ഡലം പ്രസിഡന്റിനെ നീക്കി സതീശന്‍ പക്ഷക്കാരനെ നിയമിച്ചത് ചോദ്യം ചെയ്യാന്‍ എത്തിയതായിരുന്നു എം എല്‍ എ യും അനുയായികളും. പൊലീസ് സ്റ്റേഷനിലെ ഷോ തങ്ങളോട് ഇറക്കരുതെന്ന് പറഞ്ഞ പ്രവര്‍ത്തകര്‍ ധൈര്യമുണ്ടെങ്കില്‍ പുറത്ത് ഒറ്റയ്ക്ക് വരാനും ഷിയാസിനെ വെല്ലുവിളിച്ചു.

READ ALSO:മധുരമൂറുന്ന കുറച്ച് ദിവസങ്ങൾ ജീവിതത്തിൽ ചേർത്തുവയ്ക്കാനായി; ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുമായുള്ള അനുഭവം പങ്കുവച്ച് മന്ത്രി ആർ ബിന്ദു

തൃക്കാക്കര ഈസ്റ്റ് മണ്ഡലം പ്രസിഡന്റിനെ മാറ്റി മറ്റൊരാളെ നിയമിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. എ ഗ്രൂപ്പുകാരനായ അനില്‍കുമാറിനെ മാറ്റി പകരം സതീശന്‍ ഗ്രൂപ്പുകാരനായ ബാബു ആന്റണിയെ നിയമിച്ചത് ചോദ്യം ചെയ്യാന്‍ എത്തിയതായിരുന്നു ഉമാ തോമസ് എം എല്‍ എ യും സംഘവും. എംഎല്‍എക്കൊപ്പം തൃക്കാക്കര നഗരസഭ അധ്യക്ഷ രാധാമണി പിള്ള, തൃക്കാക്കര നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍ നൗഷാദ് പല്ലച്ചി, ജോസഫ് അലക്‌സ്, എം എസ് അനില്‍കുമാര്‍, സേവ്യര്‍ തായ്യങ്കേരി എന്നീ നേതാക്കളും ഏതാനം പ്രവര്‍ത്തകരും ഉണ്ടായിരുന്നു. പുതിയ പ്രസിഡന്റായി ബാബു ആന്റണിയെ നിയമിച്ച നടപടിയില്‍ പുനരാലോചനയില്ലെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കിയതോടെ പ്രവര്‍ത്തകര്‍ ക്ഷുഭിതരായി. പ്രവര്‍ത്തകരില്‍ ചിലര്‍ ഷിയാസിനെ കൈയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നു. ഓഫീസില്‍ കയ്യാങ്കളിയായി. പൊലീസ് സ്റ്റേഷനിലെ ഷോ തങ്ങളോട് ഇറക്കരുതെന്ന് പറഞ്ഞ പ്രവര്‍ത്തകര്‍ ധൈര്യമുണ്ടെങ്കില്‍ പുറത്ത് ഒറ്റയ്ക്ക് വരാനും വെല്ലുവിളിച്ചു. ഓഫീസിലുണ്ടായിരുന്ന മറ്റുള്ളവര്‍ സംബവത്തില്‍ ഇടപെട്ടു. ഇതിനിടെ ഷിയാസ് ഓഫീസില്‍ നിന്നും പുറത്തുകടന്ന് സ്ഥലം വിടുകയായിരുന്നു.

READ ALSO:കൊലപാതകം, കഞ്ചാവ്, വ്യാജ രേഖ… പ്രതികളായ കോണ്‍ഗ്രസ് നേതാക്കളുടെ പേര് ഓര്‍ത്തെടുക്കാനാവുന്നുണ്ടോ??കുറിപ്പ് പങ്കുവെച്ച് എം സ്വരാജ്

വിഷയത്തില്‍ നേരത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ എ വിഭാഗം നേതാക്കള്‍ പരാതിയുമായി സമീപിച്ചിരുന്നു. ഉമാ തോമസിന്റെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് കെ സുധാകരന്‍ സി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് നിര്‍ദേശം നല്‍കി. എന്നാല്‍ ഇതെല്ലാം അവഗണിച്ചതോടെയാണ് ഷിയാസിനെതിതെ എംഎല്‍എയും അനുയായികളും തിരിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News