മട്ടന്‍കറിയില്‍ പീസ് കുറവ്; വിവാഹവീട്ടില്‍ അടിയോടടി; കൂട്ടത്തല്ലിന്റെ അവസാനം വന്‍ ട്വിസ്റ്റ്

Wedding Clashes

വിവാഹ റിസപ്ഷന് വിളമ്പിയ മട്ടന്‍കറിയില്‍ കഷ്ണം കുറവായതിന് കല്ല്യാണ വീട്ടില്‍ കൂട്ടത്തല്ല്. തെലങ്കാനയിലെ നിസാമബാദിലുള്ള നവപേട്ടിലാണ് സംഭവം. വധൂവരന്മാരുടെ വീട്ടുകാര്‍ തമ്മിലുണ്ടായ കൂട്ടത്തല്ലില്‍ പത്തുപേര്‍ക്ക് പരുക്കേറ്റു.

ഇരുവീട്ടുകാരും ചേര്‍ന്നാണ് ഉച്ചഭക്ഷണം ഉള്‍പ്പെടെയുള്ള വിവാഹച്ചെലവ് വഹിച്ചത്. എന്നാല്‍ കാറ്ററിംഗിങ്ങിനെത്തിയവര്‍ വധുവരന്മാരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഭക്ഷണം വിളമ്പിയില്ല എന്ന് പറഞ്ഞാണ് അടി ആരംഭിച്ചത്.

പ്ലേറ്റ്, ഗ്ലാസ്, കസേര തുടങ്ങി കയ്യില്‍ കിട്ടിയ മുഴുവന്‍ വസ്തുക്കളും ഉപയോഗിച്ചായിരുന്നു കല്യാണ വീട്ടില്‍ കൂട്ടല്ലത്ത് നടത്തിയത്. സംഭവസ്ഥലത്തുണ്ടായിരുന്ന ആരോ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് രംഗം ശാന്തമാക്കി.

Also Read : ‘ബാലതാരമായിരുന്നപ്പോള്‍ ലൈംഗികോപദ്രവം നേരിടേണ്ടി വന്നു, പ്രശ്നമുയര്‍ത്തിയപ്പോള്‍ സിനിമാ മേഖലയില്‍ നിന്നും പുറത്താക്കി’: കുട്ടി പത്മിനി

വിവാഹച്ചടങ്ങിനെത്തിയ സ്ത്രീകളുള്‍പ്പെടെ 19 പേര്‍ക്കെതിരെ അതിക്രമത്തിന് നവിപേട്ട് പൊലീസ് കേസെടുത്തെങ്കിലും വധൂവരന്മാരുടെ ഭാഗത്തുനിന്ന് ആരും പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം. അടിപിടിയില്‍ പരുക്കേറ്റവരെ നിസാമബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നവിപേട്ടില്‍ നിന്നുള്ള യുവതിയും ബാദ്ഗുണയില്‍ നിന്നുള്ള യുവാവും തമ്മിലുള്ള വിവാഹച്ചടങ്ങിലായിരുന്നു സംഭവം. ആദ്യം വധുവിന്റെ വീട്ടുകാര്‍ പ്രശ്‌നപരിഹാരത്തിന് പരമാവധി ശ്രമിച്ചുവെങ്കിലും അത് വിഫലമായി. തുടര്‍ന്ന് വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് കടക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News