മലപ്പുറത്ത് ഫുട്ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്

ഫുട്ബോള്‍ മത്സരത്തിനിടെ മലപ്പുറത്ത് കൂട്ടത്തല്ല്. മലപ്പുറം വാണിയമ്പലത്താണ് സംഭവം നടന്നത്. നെല്ലികുത്തും പെരുമ്പാവൂരും തമ്മിലായിരുന്നു മത്സരം നടന്നത്. കാണികള്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. സെവന്‍സ് ഫുട്ബാളിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.

ALSO READ:വന്ദേ ഭാരത് ട്രെയിനില്‍ എണ്ണയും മസാലയും ഇല്ലാത്ത ആഹാരം നല്‍കിയതിന് നന്ദി; മോശം ഭക്ഷണത്തെ പരിഹസിച്ച് യാത്രക്കാരന്‍

പൊലീസ് സംഭവ സ്ഥലത്തില്ലായിരുന്നു. ഇരു വിഭാഗവും ഓരോ ഗോള്‍ വീതമാണ് അടിച്ചത്. കാണികള്‍ കളത്തിലറിങ്ങിയതിനാല്‍ പനാല്‍ട്ടി ഷൂട്ടൗട്ട് നടത്താനും കഴിഞ്ഞില്ല. തുടര്‍ന്ന് ടോസിട്ടതില്‍ റോയല്‍ ട്രാവെല്‍സ് കോഴിക്കോട് വിജയിച്ചു. ഫൗള്‍ വിളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കാണികള്‍ ഇറങ്ങിയാണ് പ്രശ്നം ശാന്തമാക്കിയത്.

ALSO READ:ബംഗാളിലെ സന്ദേശ്ഖാലിയിലെത്തിയ ബൃന്ദ കാരാട്ടിനെ തടഞ്ഞ് പൊലീസ്

സംഘാടകരും കൂടെ സംഘര്‍ഷത്തില്‍ നിന്ന് ഇരു ടീമുകളെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇന്നലെ രാത്രി 10.30 നാണ് സംഭവം നടന്നത്. പൊലീസ് എത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. സംഭവത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റു. പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News