ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; സൈന്യം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഢിൽ സുരക്ഷാ സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഛത്തീസ്ഗഢിലെ നാരായണ്‍പൂരിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ സുരക്ഷാ സൈന്യം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തെക്കന്‍ അബുജ്മാദിലെ വനമേഖലയില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്.

Also read: ആ ഫോണ്ട് സൈസെങ്കിലും മാറ്റികൂടേയെന്ന് സോഷ്യൽ മീഡിയ; ‘വൗ’ വിവാദത്തിൽ കോടതി വിധി പുറത്ത്

ഏറ്റുമുട്ടലിന് നേതൃത്വം നൽകിയത് ജില്ലാ റിസര്‍വ് ഗാര്‍ഡും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സുമാണ്. സുരക്ഷാ സൈന്യം മേഖലയിൽ മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. സുരക്ഷാ സൈന്യം തിരച്ചിൽ നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന തിരിച്ചടിക്കുകയായിരുന്നു.

Also read: 361 കിലോമീറ്ററിലേറെ ദൂരം പുറംതിരിഞ്ഞിരുന്ന് ബൈക്കോടിച്ചു, മലയാളിയായ സൈനികന് ലോക റെക്കോര്‍ഡ്

യൂണിഫോം ധരിച്ച നിലയിലായിരുന്നു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍. മരിച്ച മാവോയിസ്റ്റുകളെ ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്തുനിന്ന് ചില ആയുധങ്ങളും സൈന്യം കണ്ടെത്തിയിട്ടുണ്ട്.

Clash in Chhattisgarh; Army killed seven Maoists
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News