‘കോഴിക്കറിയിൽ ഉപ്പില്ലാത്തതിന്റെ പേരിൽ കൊല്ലത്ത് കത്തിക്കുത്ത്’, പരുക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ

കോഴിക്കറിക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരിൽ കൊല്ലത്ത് നടന്ന സംഘർഷത്തിൽ കുത്തേറ്റ മൂന്നുപേർ ഉൾപ്പെടെ ആറുപേർക്ക് പരുക്ക്. മാമൂട് ജംഗ്‌ഷന്‌ സമീപമുള്ള കുറ്റിയിൽ ഹോട്ടലിലാണ് സംഘർഷം അരങ്ങേറിയത്. കറിയിൽ ഉപ്പില്ലെന്ന് ആരോപിച്ച് യുവാക്കളും ഹോട്ടൽ ഉടമകളും തമ്മിൽ തർക്കമാവുകയായിരുന്നു. സംഭവത്തിൽ ഹോട്ടൽ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിൻ (31), മുഹമ്മദ് അസർ (29), തമിഴ്നാട് തൂത്തുക്കുടി സ്വദേശി പ്രിൻസ് (35) എന്നിവർക്കാണു കുത്തേറ്റത്.

ALSO READ: മണിപ്പൂരിൽ വിൽക്കാൻ ആയുധങ്ങൾ മോഷ്ട്ടിച്ചു, പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തലയ്ക്ക് കമ്പി വടി കൊണ്ട് അടിയേറ്റ പ്രിൻസിന്റെ മാതൃ സഹോദരൻ റോബിൻസൺ (40), സുഹൃത്ത് അരുൺ (23) ഷാഫിനിന്റെ ഡ്രൈവർ റഷീദിൻ ഇസ്‌ലാം എന്നിവരാണ് പരുക്കേറ്റ മറ്റു 3 പേർ. കേരളത്തിൽ നിന്ന് ചക്ക ശേഖരിച്ച് നാട്ടിലെത്തിച്ചു വിൽപന നടത്തുന്നവരാണ് തമിഴ്നാട് സ്വദേശികൾ. ഇവർ കഴിഞ്ഞ ദിവസം ഹോട്ടലിൽ എത്തുകയും കറിയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ് ഉടമകളുമായി വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു.

ALSO READ: ‘ആരും സുന്ദരികളാവണ്ട’ രാജ്യത്തെ ബ്യൂട്ടി പാർലറുകൾ പൂട്ടി താലിബാൻ: തൊഴിൽ നഷ്ടപ്പെട്ട് അഫ്ഗാൻ സ്ത്രീകൾ, നാണക്കേടെന്ന് ലോകം

കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് നാടകീയ രംഗങ്ങൾ ഹോട്ടലിൽ അരങ്ങേറിയത്. വിളമ്പിയ ചിക്കൻ കറിക്ക് ഉപ്പ് കുറവാണെന്നു പ്രിൻസ് റോബിൻസണിനോട് പറയുകയും ഇത് കേട്ട ഹോട്ടൽ ജീവനക്കാരൻ മുഹമ്മദ് ഷാഫിനെ വിളിച്ച് കൊണ്ടു വരികയും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. തർക്കത്തിനിടെ ഷഫീൻ റോബിൻസണിനെ മർദിച്ചതോടെ മൂന്ന് പേരും ഹോട്ടലിൽ നിന്ന് പുറത്തുപോയി. എന്നാൽ മർദ്ദനമേറ്റ മൂന്ന് പേരും വീണ്ടും തിരിച്ചു വരികയും ഹോട്ടൽ ജീവനക്കാരെ തിരിച്ചടിക്കാൻ തുടങ്ങുകയുമായിരുന്നു. തുടർന്ന് നടന്ന കത്തിക്കുത്തിലാണ് പ്രിൻസ്, റോബിൻസൺ എന്നിവർ ചേർന്ന് ഹോട്ടൽ ഉടമകളെ വയറ്റിൽ കുത്തിവീഴ്ത്തിയത്. സംഭവത്തിൽ തമിഴ്നാട് സ്വദേശികൾക്ക് എതിരെയും
ഹോട്ടൽ അധികൃതർക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News