മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്. മൂന്ന് യുവാക്കള്‍ കൊല്ലപെട്ടു. ഉക്രുല്‍ ജില്ലയിലെ കുക്കി ഗ്രാമമായ തോവായിലാണ് വെടിവെപ്പുണ്ടായത്. അതേ സമയം സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നാലംഗ സംഘം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മണിപ്പൂരിലെത്തി.
Also Read; സ്വര്‍ണക്കടത്ത് ഗൂഢാലോചന; പിടികിട്ടാപ്പുള്ളിയെ സൗദിയില്‍ നിന്നും ഇന്ത്യയിലെത്തിച്ച് സിബിഐ
മണിപ്പൂരില്‍ മാസങ്ങളായി തുടരുന്ന കലാപത്തിന് ശമനമില്ല. ഉക്രുല്‍ ജില്ലയിലെ കുക്കി ഗ്രാമമായ തോവായിയിലുണ്ടായ വെടിവെപ്പില്‍ മൂന്ന് യുവാക്കള്‍ കൊല്ലപെട്ടു. 26, 25, 30 വയസുള്ള ഗ്രാമത്തിലെ വളന്റിയര്‍മാരാണ് കൊല്ലപ്പെട്ടത്. ആയുധങ്ങളുമായെത്തിയ ഒരു സംഘം ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. പുലര്‍ച്ചെ ഗ്രാമത്തില്‍ വെടിയൊച്ചയുടെ ശബ്ദംകേട്ടതായി നാട്ടുകാര്‍ വ്യക്തമാക്കി. വെടിവെപ്പിന് പിന്നാലെ നടത്തിയ തെരച്ചിലില്‍ ഇവരുടെ മൃതദേഹം കണ്ടെത്തി.
Also Read: പിടി സെവൻ കാഴ്ചശക്തി വീണ്ടെടുക്കുന്നു
അതേ സമയം സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യ്യെച്ചൂരിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മണിപ്പൂരിലെത്തി. ത്രിപുര സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരാണ് സംഘത്തില്‍ ഉള്ളത്. ചുരാചന്പൂര്‍, മൊയ്‌റാങ് , ഇംഫാല്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. മണിപ്പൂര്‍ ഗവര്‍ണര്‍ അനസൂയ യുകെയ്മാമായി കൂടികാഴ്ചയും നടത്തും. മണിപ്പൂര്‍ മരണത്തിന്റെയും വിനാശത്തിന്റെയും താഴ്വരയായി മാറിയെന്ന ആശങ്കയാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ബി ജെ പി അംഗങ്ങള്‍ ഉള്‍പെടെയുള്ള കുക്കി എം എ എല്‍ എ മാര്‍ പങ്കുവെച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here