വയനാട് കോണ്‍ഗ്രസില്‍ തമ്മിലടി; യുഡിഎഫ് ജില്ലാ കണ്‍വീനര്‍ രാജിവച്ചു

Congress

വയനാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. ഡിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെപിസിസി അംഗം കെ കെ വിശ്വനാഥന്‍ യുഡിഎഫ് വയനാട് ജില്ലാ കണ്‍വീനര്‍ സ്ഥാനം രാജിവച്ചു. അന്തരിച്ച കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന കെ കെ രാമചന്ദ്രന്റെ സഹോദരനാണ് കെ കെ വിശ്വനാഥന്‍.

ALSO READ:മെസ്സിയുടെ വിരമിക്കല്‍ ഇന്റര്‍ മയാമിയിലായിരിക്കില്ല; താരം ക്ലബ്ബ് വിടാനൊരുങ്ങുന്നെന്ന് സൂചന

കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു രാജി പ്രഖ്യാപനം. മണ്ഡലം, ബ്ലോക്ക് പുനസംഘടനകളില്‍ ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഐ വിഭാഗക്കാരെ പൂര്‍ണമായും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് വിശ്വനാഥന്‍ പറഞ്ഞു. ജില്ലയില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് ഉപജാപക സംഘമാണ്.എ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റ് ഏകപക്ഷീയമായാണ് പെരുമാറുന്നത്.ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിക്ക് ഭൂരിപക്ഷം കുറഞ്ഞത് ഇതിന്റെ ഭാഗമാണ്.കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിനെതിരെ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും കെ കെ വിശ്വനാഥന്‍ പറഞ്ഞു.

ALSO READ:ഷിരൂർ ദൗത്യം; ഇന്ന് നടത്തിയ തെരച്ചിലിലും അർജുൻ്റെയോ ട്രക്കിൻ്റെയോ സൂചനകളൊന്നും ലഭിച്ചില്ല

വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യുഡിഎഫ് കണ്‍വീനറുടെ രാജി. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരാണ് ജില്ലയില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്. ഡിസിസി പ്രസിഡന്റിനെ നിഴലില്‍ നിര്‍ത്തി സിദ്ദിഖ് കാര്യങ്ങള്‍ നിര്‍വഹിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. മുന്‍ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, എന്‍ ഡി അപ്പച്ചനെ ഫോണില്‍ അസഭ്യം പറയുന്നത് നേരത്തെ പുറത്തായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News