മണ്ഡലം കണ്‍വെന്‍ഷനുകള്‍ വേണ്ട; വയനാട്ടില്‍ യൂത്ത് കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത, പരാതി

മണ്ഡലം കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കാതെ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കണ്‍വെന്‍ഷനുകളിലേക്ക് കടന്നതില്‍ യൂത്ത് കോണ്‍ഗ്രസ് വയനാട് ഘടകത്തില്‍ കടുത്ത വിഭാഗീയത. മാനന്തവാടിയിലാണ് ആദ്യ തര്‍ക്കം. നിയോജകമണ്ഡലത്തിന് കീഴിലെ 11 മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇതുവരെ നടന്നിട്ടില്ല. ഇതിനിടെ എ ഗ്രൂപ്പിന്റെ നിയോജക മണ്ഡലം പ്രസിഡന്റ് ജില്ലാ ഭാരവാഹികളെ പോലും അറിയിക്കാതെ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തതായി പോസ്റ്ററടിച്ചു.

നിയോജകമണ്ഡല പരിധിയിലെ ആറ് ജില്ലാ ഭാരവാഹികളില്‍ അഞ്ച് പേരെയും നിയോജക മണ്ഡല സമ്മേളനം അറിയിച്ചിട്ടില്ല. സമ്മേളനം നടക്കുന്ന വെള്ളമുണ്ടയില്‍ പോലും മണ്ഡല സമ്മേളനം നടന്നിട്ടില്ല. തലപ്പുഴയില്‍ ആദ്യ മണ്ഡലം കണ്‍വെന്‍ഷന്‍ ഒരു വിഭാഗം സംഘടിപ്പിക്കാന്‍ തീരുമാനിച്ച അതേ തീയ്യതിയിലാണ് നിയോജകമണ്ഡല സമ്മേളനം എതിര്‍ വിഭാഗം തീരുമാനിച്ചത്. ഇതെല്ലാം കടുത്ത ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്ന് യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നു. ജനാധിപത്യ സംഘടനാ രീതി മറികടന്ന് എ ഗ്രൂപ്പ് മേല്‍ക്കോയ്മ ഉറപ്പിക്കാനാണ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.

ഡി സി സി പ്രസിഡന്റിന്റെ പിന്തുണയോടെയാണ് ഈ ശ്രമങ്ങളെന്നും ആരോപണമുണ്ട്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാനൊരുങ്ങുകയാണ് ഒരു വിഭാഗം. നാല്‍പത്തി മൂന്ന് വയസ്സ് കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് കടിച്ചുതൂങ്ങാന്‍ നടത്തുന്ന ശ്രമങ്ങളെ തടയണമെന്നാവശ്യപ്പെട്ട് ജില്ലാ നേതൃത്വത്തിന് ഇതിനകം പരാതി ലഭിച്ചിട്ടുമുണ്ട്.മണ്ഡലം സമ്മേളനങ്ങള്‍ നടത്തുന്നതാണ് ഉചിതമെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചിട്ടും ഇത് പരിഗണിക്കാതെയാണ് സമ്മേളനത്തിലേക്ക് കടന്നത്.തലപ്പുഴ മണ്ഡലം കണ്‍വെന്‍ഷന്‍ ചേരുന്ന അതേ ദിവസം തന്നെയാണ് നിയോജക മണ്ഡലം കണ്‍വെന്‍ഷനും വിളിച്ചുചേര്‍ത്തിരിക്കുന്നത്. മണ്ഡല പരിധിയിലെ ജില്ലാ ഭാരവാഹികള്‍ക്ക് പോലും പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യം തര്‍ക്കങ്ങളിലേക്ക് നീങ്ങുകയാണ്.സമ്മേളനത്തില്‍ നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് ഐ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തലപ്പുഴയില്‍ നടക്കുന്ന മണ്ഡലം കണ്‍വെന്‍ഷനില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയും കല്‍പ്പറ്റ എം എല്‍ എ ടി സിദ്ധിഖും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. തരുവണയില്‍ നടക്കുന്ന നിയോജക മണ്ഡലം കണ്‍ വെന്‍ഷനില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാം ഉള്‍പ്പെടെയുള്ളവരാണ് പങ്കെടുക്കുന്നത്.

യൂത്ത് കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രണ്ട് പരിപാടികള്‍ ഒരേസ്ഥാലത്ത് നടക്കുന്ന കാഴ്ചയില്‍ അല്‍ഭുതപ്പെടുകയാണിപ്പോള്‍ നാട്ടുകാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News