പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ശോഭാ സുരേന്ദ്രനിൽ കെട്ടിവെച്ചുള്ള സംസ്ഥാന നേതൃത്വത്തിൻ്റെ റിപ്പോർട്ടിനെച്ചൊല്ലി കോർ കമ്മിറ്റിയിൽ നേതാക്കളുടെ പോര്. സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രന് തോൽവിയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 41 സീറ്റെന്ന ലക്ഷ്യവുമായി മുന്നോട്ടു നീങ്ങണമെന്ന് കോർ കമ്മിറ്റി യോഗം നിർദ്ദേശിച്ചു.
ഇതിനായി ‘മിഷൻ 41’ എന്നതായിരിക്കും പാർട്ടിയുടെ ലക്ഷ്യമെന്നും യോഗം തീരുമാനിച്ചു. തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തിലെ ബിജെപി ജില്ലാ കമ്മിറ്റികളെ വിഭജിക്കാനും യോഗത്തിൽ ധാരണയായി. തിരുവനന്തപുരം, തൃശ്ശൂർ കോർപറേഷനുകളിൽ ഭരണം പിടിക്കുക എന്നതാണ് ലക്ഷ്യം.
കൊച്ചിയിൽ ചേർന്ന നിർണായക കോർ കമ്മിറ്റി യോഗത്തിലാണ് ബിജെപിയുടെ തീരുമാനം. അതേ സമയം, ഗ്രൂപ്പ് പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വം മുന്നറിയിപ്പ് നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here