‘നീല നിലവേ…’, ആദ്യം പാട്ട് പിന്നെ ഡാൻസ്, ഒടുവിൽ കളികാര്യമായി; മേയറിനും കിട്ടി തല്ല്

ഇറങ്ങിയത് മുതൽ സംഗീത പ്രേമികൾ നെഞ്ചിലേറ്റിയ ഗാനമായിരുന്നു ആർ ഡി എക്സിലെ നീല നിലവേ…. എല്ലാ ജനറേഷനും ഒരു പോലെ ആസ്വദിച്ച് കേട്ട പാട്ട് കേരളത്തിൽ ഉണ്ടാക്കിയ ഓളം അത്ര തന്നെ വലുതായിരുന്നു. ഇപ്പോഴിതാ ഗാനമേളക്ക് ഈ പാട്ട് പാടുന്നതിനിടെ ഉണ്ടായ അടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സ്റ്റേജിലെ പാട്ടിനിടയിൽ അടി കൂടിയായപ്പോൾ ആർഡിഎക്സ് സിനിമയിലെ അടി രംഗങ്ങളെ കൂടി നമ്മളെ ഓർമ്മിക്കുന്നു.

ALSO READ:ഗഗന്‍യാന്‍ ആദ്യഘട്ട പരീക്ഷണം വിജയം: ഇത് ചരിത്രത്തിലേക്കുള്ള ചുവടുവയ്പ്പ്, ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

സംഭവം കണ്ണൂരിൽ ആണ്. ദസറയുടെ ഭാഗമായി കോർപ്പറേഷൻ ഒരുക്കിയ കണ്ണൂർ ഷെരീഫിന്റെ നേതൃത്വത്തിൽ നടന്ന ഗാനമേളയ്ക്കിടെയായിരുന്നു അടി നടന്നത്. പാട്ട് കേട്ട് ആവേശം മൂത്ത് സ്റ്റേജിൽ കയറി ഡാൻസ് കളിച്ചതായിരുന്നു കാണികളിൽ ഒരാൾ. ഇയാളെ മേയർ ടി ഒ മോഹനനും സംഘവും എത്തി സ്റ്റേജിൽ നിന്നും മാറ്റാൻ ശ്രമിച്ചതാണ് കൂട്ടയടിക്ക് പിന്നിലുള്ള കാരണം. ഇയാൾ മേയറെ തള്ളിമാറ്റുകയും സ്റ്റേജിൽ ഉണ്ടായിരുന്നയാളെ മർദിക്കുകയും ചെയ്തു. തുടർന്ന് സംഘാടകർ എത്തി ഇയാളെ നീക്കം ചെയ്യാൻ ശ്രമിച്ചതോടെ കളി കാര്യമാകുകയായിരുന്നു.

ALSO READ: കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും പഴയ കോലീബി സഖ്യത്തിലേക്ക് നീങ്ങുന്നു; ഗുരുതര ആരോപണവുമായി ഗോവിന്ദന്‍ മാസ്റ്റര്‍

സംഭവത്തിൽ കണ്ണൂർ പൊലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഇതിന് ശേഷവും ഇയാൾ പരിപാടിയുടെ സ്ഥലത്ത് എത്തിയതായാണ് വിവരം. സംഭവത്തിൽ മേയർക്ക് വലിയ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News