മുസ്ലീംലീഗ് എറണാകുളം ജില്ലാകമ്മിറ്റി ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്

മുസ്ലീംലീഗ് എറണാകുളം ജില്ലാകമ്മിറ്റി ഓഫീസില്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്. എറണാകുളം ജില്ലാ പ്രസിഡന്റ് ഹംസ പാറക്കാടുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.യൂത്ത് ലീഗ് മഹാറാലിയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായുള്ള നേതൃയോഗം നടക്കുന്നതിനിടെയാണ് ലീഗ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്.

ഈ മാസം 21 ന് കോഴിക്കോട്ട് നടക്കുന്ന യൂത്ത് ലീഗ് മഹാറാലിയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് മുസ്ലീം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍ നേതൃയോഗം ചേര്‍ന്നത്.യൂത്ത് ലീഗ് സംസ്ഥാന ജില്ലാ നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്ത യോഗത്തില്‍ ലീഗ് ജില്ലാ പ്രസിഡന്റ് ഹംസ പാറക്കാട് സംസാരിക്കുന്നതിനിടെയാണ് കയ്യാങ്കളിയുണ്ടായത്. സാമ്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്ന ഹംസ പാറക്കാട് ഇതുമായി ബന്ധപ്പെട്ട് വിശദീകരണത്തിന് ശ്രമിക്കവെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കിയത്.

Also Read : ഗവര്‍ണറെ കരിങ്കൊടി കാട്ടിയ കേസ്; ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

വേദിയിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ ഹംസ പാറക്കാടില്‍ നിന്ന് മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു.കൂടാതെ കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഹംസയ്‌ക്കെതിരെ മുന്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.ജില്ലയില്‍ അഹമ്മദ് കബീര്‍ ഇബ്രാഹിംകുഞ്ഞ് വിഭാഗങ്ങള്‍ തമ്മിലുള്ള ഗ്രൂപ്പ് പോര് രൂക്ഷമാകുന്നതിനിടെ ജില്ലാ കമ്മിറ്റി ഓഫീസിലുണ്ടായ സംഘര്‍ഷം നേതൃത്വത്തിന് പുതിയ തലവേദനയായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News