മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, മൂന്നുപേര്‍ കൊല്ലപ്പെട്ടു

സംഘര്‍ഷം അവസാനിക്കാതെ മണിപ്പൂര്‍. ഇന്നലെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു നാലുപേര്‍ക്ക് പരിക്കേറ്റു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലാണ് ഇന്നലെ വെടിവെപ്പുണ്ടായത്. മണിപ്പൂരില്‍ ക്യാമ്പു ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമാധാന ചര്‍ച്ചകല്‍ തുടരുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.

മണിപ്പൂരില്‍ ക്യാമ്പു ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമാധാന ചര്‍ച്ചകല്‍ തുടരുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ദേശീയപാത അടക്കം തടസ്സപ്പെടുത്തിയായിരുന്നു അക്രമം. മണിപ്പൂരിലെ നാഗാ വിഭാഗം എംഎല്‍എമാരുമായി അമിത് ഷാ ഇന്നു ചര്‍ച്ച നടത്താനിരിക്കെയാണ് പുതിയ സംഘര്‍ഷം. സംഘര്‍ഷസ്ഥലത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി പൊലീസ് അറിയിച്ചു.

Also Read: ആർഎസ്എസ് മുഖപത്രത്തിൽ കോൺഗ്രസിന് പ്രശംസ, ബിജെപിക്ക് വിമർശനം

https://www.kairalinewsonline.com/modi-effect-and-hindutva-can-no-longer-win-rss

മെയ് നാലിനാണ് മെയ്തി-കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ വന്‍ കലാപമായി മാറിയത്. സംഘര്‍ഷത്തില്‍ 80 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News