ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബാരാമുള്ളയിലെ ഹാദിപോരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് സൂചന. മേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ജമ്മു കശ്മീരില്‍ കഴിഞ്ഞ 11 ദിവസങ്ങള്‍ക്കിടെയുണ്ടാകുന്ന ആറാമത്തെ ഭീകരാക്രമണമാണിത്.

ALSO READ:‘കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കേരളത്തിലേക്ക് വന്നയാളാണ് രാഹുല്‍’: ബിനോയ് വിശ്വം

അതേസമയം ജമ്മുകശ്മീരിലെ റിയാസി ഭീകരാക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 9 പേരാണ് കൊല്ലപ്പെട്ടത്.

ALSO READ:പൊതുവിദ്യാഭ്യാസ മേഖലയുടെ മികവിന്റെ കൂടി പ്രതീകമാണ് നന്മ തേജസ്വിനി; അഭിനന്ദനവുമായി മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News