മാനവീയം വീഥിയിൽ വീണ്ടും സംഘർഷം

കേരളത്തിലെ ആദ്യത്തെ നൈറ്റ് ലൈഫ് കേന്ദ്രമായ തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ക്രിസ്തുമസ് ആഘോഷിക്കാൻ എത്തിയ യുവാക്കളിൽ ചിലർ വാഹനം തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ പോലീസുകാർക്കും പരിക്കേറ്റു. സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തു.

Also Read: നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

മാനവീയം നൈറ്റ് ലൈഫ് ആരംഭിച്ചതുമുതൽ സംഘർഷങ്ങൾ പതിവായിരുന്നു. ഇത് കണക്കിലെടുത്ത് പൊലീസ് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. മൈക്ക് ഉപയോഗം പത്ത് മണിയാക്കുകയും റോഡിന് രണ്ടുവശത്തും ബാരിക്കേഡ് വെച്ച് നിയന്ത്രിക്കുകയും ചെയ്തിരുന്നു. കലാകാരന്മാരുടെ കൂട്ടായ്മ നഗരസഭയ്ക്ക് നൽകിയ പരാതിയിന്മേൽ നിയന്ത്രണങ്ങൾ കുറയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സംഘർഷം.

Also Read: വാഴക്കുളം ചെമ്പറക്കിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News