സുകുമാരന്‍ നായര്‍ക്കെതിരെ എന്‍എസ്എസ്സില്‍ ആഭ്യന്തര കലഹം; പോരടിച്ച് ഒരുവിഭാഗം

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ സംഘടനയില്‍ ആഭ്യന്തര കലഹം. ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന കലഞ്ഞൂര്‍ മധു പ്രതിനിധി സഭയില്‍ നിന്നും ഇറങ്ങി പോയി. സുകുമാരന്‍ നായരുടെ ഏകാധിപത്യമാണ് സംഘടനയില്‍ നടക്കുന്നതെന്ന് കലഞ്ഞൂര്‍ മധു ആരോപിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ് കലഞ്ഞൂര്‍ മധു നടത്തിയതെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രതീകരണം.

Also Read : അർജൻ്റീനൻ ടീമിനെ നിരാകരിച്ച് ദേശിയ ഫുട്ബോൾ ഫെഡറേഷൻ; സ്വാഗതം ചെയ്ത് കേരളം

ഏറെ നാളായി എന്‍എസ്എസില്‍ പുകയുന്ന അഭിപ്രായ ഭിന്നതയാണ് മറനീക്കി പുറത്ത് വന്നത്. രജിസ്ട്രാര്‍ ടി എന്‍ സുരേഷ് രാജിവെച്ച് പുറത്തുപോയതിന് പിന്നാലെയാണ് എസ്എസ്എസില്‍ മറ്റൊരു പ്രമുഖ നേതാവ് കൂടി ജനസെക്രട്ടറിയുമായുള്ള അഭിപ്രായ ഭിന്നത മൂലം പുറത്തു പോകുന്നത്. ജി സുകുമാരന്‍ നായറുടെ ഏകാധിപത്യമാണ് എന്‍എസ്എസില്‍ നടക്കുന്നതെന്ന് കലഞ്ഞൂര്‍ മധു പറഞ്ഞു.

Also Read : ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; വിശ്വാസങ്ങളുടെയും നാടാണ് ഇന്ത്യയെന്ന് മോദി അമേരിക്കയില്‍

അതേസമയം മധുവിന്റെ ആരോപണങ്ങള്‍ ജീ സുകുമാരന്‍ നായര്‍ തള്ളി. മധു സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി സുകുമാര്‍ നായര്‍ ആരോപിച്ചു. കലഞ്ഞൂര്‍ മധുവിന്റെ ഒഴിവില്‍ പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ എത്തി. കലഞ്ഞൂര്‍ മധുവിനൊപ്പം അടൂരില്‍ നിന്നുള്ള അംഗം പ്രശാന്ത് പി കുമാര്‍ ഉള്‍പ്പെടെ ആറുപേരാണ് ബജറ്റ് സമ്മേളനം ബഹിഷ്‌കരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News